ബസിൽ കുഴഞ്ഞു വീണ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച ബസ് തൊഴിലാളികൾക്ക് സോഷ്യൽ മീഡിയയുടെയും യാത്രക്കാരുടെയും കൈയടി

0

ഓട്ടത്തിനിടെ ബസിൽ കുഴഞ്ഞു വീണ യാത്രക്കാരിയുടെ ജീവൻ കാരുണ്യ പ്രവൃത്തിയിലൂടെ രക്ഷിച്ച ബസ് തൊഴിലാളികൾക്ക് സോഷ്യൽ മീഡിയയുടെയും യാത്രക്കാരുടെയും കൈയടി. ജീവനക്കാരും യാത്രക്കാരും ചേർന്ന് സമയോചിതമായ ഇടപെടലിലൂടെയാണ് ഇവരുടെ ജീവൻ തക്ക സമയത്ത് രക്ഷിച്ചത്.

കണ്ണൂരിൽ നിന്നും മുണ്ടേരി ഭാഗത്തേക്ക് പോകുന്ന ലൗഷോർ ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചത്. ഇന്നലെ വൈകുന്നേരം കണ്ണൂരിൽ നിന്നും മുണ്ടേരി ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറിയ യാത്രക്കാരി മേലെ ചൊവ്വ സ്റ്റോപ്പ് വിട്ടതിന് ശേഷം ദേഹാസ്വാസ്ഥ്യം വന്ന് ബസ്സിൽ തളർന്നു വീഴുകയായിരുന്നു

ഉടൻ തന്നെ ബസ്സ് ജീവനക്കാർ അവരുടെ ജീവൻ രക്ഷിക്കാൻ മറ്റു സ്റ്റോപ്പുകളിലൊന്നും ബസ്സ് നിർത്താതെ നേരേ വാരം സി .എച്ച്.സെന്റർ ഹോസ്പിറ്റലിലേക്ക് കുതിച്ചെത്തുകയും ജീവനക്കാരും മറ്റ് യാത്രക്കാരും കൂടാതെ അതുവഴി വന്ന ഫയർഫോഴ്‌സിന്റെ റസ്‌ക്യൂ ടീമും ചേർന്ന് സി എച്ച്. ഹോസ്പിറ്റലിലേക്ക് അവരെ എടുത്തു കൊണ്ടുവരുകയും ചെയ്തു. ഹോസ്പിറ്റലിലെ ഡോക്ടർമാരും ജീവനക്കാരും അവശനിലയിലായ യാത്രക്കാരിക്ക് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം

പിന്നീട് കൂടുതൽ വിദഗ്ദ്ധ ചികിത്സക്കായ് ആംബുലൻസിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നേരത്തെ മത്സര ഓട്ടത്തിന്റെയും വിദ്യാർത്ഥികളോടുള്ള മോശം പെരുമാറ്റത്തിന്റെയും പേരിൽ ഏറെ പഴി കേൾക്കേണ്ടി വരുന്നവരാണ് സ്വകാര്യ ബസ് ജീവനക്കാർ. എന്നാൽ യാത്രക്കാരിയുടെ ജീവൻ മറ്റൊന്നും നോക്കാതെ രക്ഷിച്ച ഇവരുടെ ജീവകാരുണ്യ പ്രവൃത്തി ഇപ്പോൾ സോഷ്യൽ മീഡിയയുടെ കൈയടി നേടിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here