തൃശൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ തകര്‍ന്ന മതില്‍

0

 
തൃശൂര്‍: തൃശൂരില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മിന്നല്‍ ചുഴലി. ഇന്ന് പാണഞ്ചേരി, പുത്തൂര്‍ മേഖലയിലാണ് അതിശക്തമായ ചുഴലി വീശിയത്. രാവിലെ ആറോടെ ഏതാനും മിനിറ്റു മാത്രം നീണ്ട കാറ്റ് മേഖലയില്‍ വ്യാപക നാശം വിതച്ചു.  

പുത്തൂരില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. പാണഞ്ചേരി, നടത്തറ മേഖലകളിലും നാശമുണ്ടായി. വീടുകളുടെ മുകളിലെ ഷീറ്റുകള്‍ പറന്നു പോയി. 

പുത്തൂര്‍ പഞ്ചായത്തിലെ വെള്ളക്കാരിത്തടം, കൊളാക്കുണ്ട്, ചെന്നായ്പാറ, പാണംചേരി പഞ്ചായത്തിലെ കുന്നത്തങ്ങാടി  എന്നിവിടങ്ങില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ കൃഷിനാശം നേരിട്ടു. കുന്നത്തങ്ങാടിയില്‍ വീടുകള്‍ക്കും മറ്റിടങ്ങളില്‍ കാര്‍ഷിക വിളകള്‍ക്കുമാണ് നാശനഷ്ടം ഉണ്ടായിട്ടുള്ളത്. ചേരുംകുഴിയില്‍ 15 വീടുകള്‍ക്ക് ഭാഗികമായി നാശന്ഷമുണ്ടായി. കുന്നത്തങ്ങാടിയില്‍ ആറുവീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ജാതി, വാഴ, റബര്‍, തെങ്ങ് എന്നീ നാണ്യവിളകള്‍ക്കും വ്യാപക നാശമുണ്ടായിട്ടുണ്ട്. 
കനത്ത മഴ വലിയ നാശമാണ് വിതയ്ക്കുന്നത്. ചേലക്കരയില്‍ വെള്ളക്കെട്ടില്‍ വീണ് യുവതി മരിച്ചു. ചേലക്കര പരക്കാട് ക്വാറിയില്‍ വീണ് തമിഴ്‌നാട് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വജിയ ആണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here