വിലക്കുറവിൽ ലഭിച്ചിരുന്ന സാന്‍റ്വിച്ചുകൾക്കും വില വർധിക്കുന്നത് ജീവിതം കൂടുതൽ ചിലവേറിയതാക്കുമെന്ന് പൊതുജനാഭിപ്രായം

0

മനാമ: വിലക്കുറവിൽ ലഭിച്ചിരുന്ന സാന്‍റ്വിച്ചുകൾക്കും വില വർധിക്കുന്നത് ജീവിതം കൂടുതൽ ചിലവേറിയതാക്കുമെന്ന് പൊതുജനാഭിപ്രായം. സാധാരണക്കാർ കഴിക്കുന്ന താമിയ, ലിവർ സാന്‍റ്വിച്ചുകൾക്ക് ഇതുവരെ ഒന്നിന് 200 ഫിൽസായിരുന്നുവെങ്കിൽ ഇപ്പോഴത് 300 ഫിൽസായി ഉയർന്നിട്ടുണ്ട്. ലിവർ സാന്‍റ് വിച്ചിന് 350 മുതൽ 400 ഫിൽസ് വരെയും ചിലയിടങ്ങളിൽ ഈടാക്കുന്നുണ്ട്. എണ്ണയടക്കമുള്ള ഭക്ഷ്യ വസ്തുക്കൾക്ക് വില വർധിച്ച പശ്ചാത്തലത്തിലാണ് സാന്‍റ് വിച്ച് മേഖലയിലും വില വർധന ഏർപ്പെടുത്തിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here