ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയായ 80നോടടുത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്

0

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയായ 80നോടടുത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. ട്വിറ്ററിലൂടെയാണ് കോൺഗ്രസ് നേതാക്കൾ കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയത്.
‘രൂപയുടെ മൂല്യം 40ലെത്തുമ്പോൾ: ‘പുതുക്കുന്നു’. 50-ൽ: ‘ഇന്ത്യ പ്രതിസന്ധിയിൽ’. 60-ൽ: ഐ.സി.യു. 70-ൽ ആത്മനിർഭർ, 80-ൽ ‘അമൃതിക്കൽ”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രൂപയുടെ മൂല്യത്തകർച്ച തടയാൻ കഴിയാത്തതിനാൽ സർക്കാരിന് എല്ലാ വിശ്വാസ്യതയും നഷ്‌ടപ്പെടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും അഭിപ്രായപ്പെട്ടു.

‘ഇപ്പോൾ രൂപയുടെ മൂല്യം മാർഗദർശക് മണ്ഡലിന്റെ പ്രായം കടന്നിരിക്കുന്നു. അത് ഇനിയും എത്രത്തോളം കുറയുമോ, സർക്കാരിന്റെ വിശ്വാസ്യതയും അത്രത്തോളം കുറയും.’ രൺദീപ് സുർജേവാലയുടെ ട്വീറ്റിൽ പറയുന്നു. ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾ അടങ്ങുന്ന ഒരു കൂട്ടം ഉപദേഷ്ടാക്കളെയാണ് ‘മാർഗ്ദർശക് മണ്ഡല്’എന്ന് വിശേഷിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here