യുവാവിനെ തട്ടിക്കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസില്‍ പ്രതി റിമാന്‍ഡിലിരിക്കേ മരിച്ചു

0

യുവാവിനെ തട്ടിക്കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസില്‍ പ്രതി റിമാന്‍ഡിലിരിക്കേ മരിച്ചു. ഞാണ്ടൂര്‍കോണം സ്വദേശി അജിത് (37) ആണ് മരിച്ചത്.

ഞായറാഴ്ചയാണ് കേസില്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് പൂജപ്പുര ജയിലില്‍ റിമാന്‍ഡ് ചെയ്ത ഇയാളെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രാത്രിയായിരുന്നു അന്ത്യം.

പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതാണ് മരണകാരണമെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഇയാളുടെ ദേഹത്ത് പരിക്കുകളുണ്ടായിരുന്നുവെന്നും കളിക്കിടയില്‍ വീണതാണെന്ന് ഇയാള്‍ പറഞ്ഞിരുന്നുവെന്നുമാണ് പോലീസിന്റെ വിശദീകരണം.

മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here