പ്രണയനൈരാശ്യത്തില്‍ മദ്യപിച്ച് ടവറിന് മുകളില്‍ കയറി ഉറങ്ങിപ്പോയ യുവാവിനെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

0

പ്രണയനൈരാശ്യത്തില്‍ മദ്യപിച്ച് ടവറിന് മുകളില്‍ കയറി ഉറങ്ങിപ്പോയ യുവാവിനെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. പുല്ലമ്പാറയില്‍ യുവാവ് ടവറിന് മുകളില്‍ കയറിയിരിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുന്നത്. എന്നാല്‍ മുകളില്‍ കാല് പുറത്തേക്ക് നീണ്ട നിലയില്‍ കിടന്നുറങ്ങുന്ന യുവാവിനെയാണ് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മുകളില്‍ കയറി യുവാവിനെ താഴെ ഇറക്കുകയായിരുന്നു.

ലഹരിയിലായതു കൊണ്ട് തന്നെ ചെറുപ്പക്കാരന്‍ സംഭവം ഒന്നും അറിഞ്ഞിരുന്നില്ല. എന്തിനാ മുകളില്‍ കയറിയത് എന്ന സര്‍ക്കിള്‍ഇന്‍സ്‌പെക്ടറുടെ ചോദ്യത്തിന് ‘ സര്‍ അടിച്ച ഒ.പി.ആര്‍ ചതിച്ചതാണെന്ന’ മറുപടിയാണ് കിട്ടിയത്. പ്രണയനൈരാശ്യത്തില്‍ ലഹരി ഉപയോഗിച്ചുകൊണ്ട് ചെറുപ്പക്കാരന്‍ ടവറിനു മുകളിലേക്ക് കയറി പോയെന്നാണ് വിവരം.

ടവറില്‍ നിന്നും താഴെയിറക്കിയ ശേഷം യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here