നിരവധി മോഷണ കേസിലെ പ്രതിയെ പിടികൂടി

0

നിരവധി മോഷണ കേസിലെ പ്രതിയെ പിടികൂടി. തൃശൂർ പൂവൻചിറ ആയോട് കനാൽ ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ വീട്ടിൽ വിബിൻ (45) നെയാണ് കൂത്താട്ടുകുളം പോലീസ് പിടികൂടിയത്. കഴിഞ്ഞ വ്യഴാഴ്ച രാത്രി തിരുമാറാടി ഒലിയപ്പുറം ഭഗവതി ക്ഷേത്രം തൃക്കണ്ണാപുരം മഹാദേവ ക്ഷേത്ര സമുച്ചയത്തിലെ ശ്രീകോവിൽ പൊളിച്ച് വെള്ളി ഗോളകയും, നാല് ഭണ്ഡാരങ്ങൾ കുത്തിപൊളിച്ച് പണവും മോഷ്ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. തൃശൂർ ഈസ്റ്റ്, പീച്ചി, വടക്കാംചേരി പോലീസ് സ്റ്റേഷനുകളിലെ നിരവധി മോഷണ കേസിലെ പ്രതിയാണ്. മോഷണത്തെ തുടർന്ന് രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം പാലക്കാട് വാളയാർ ടോൾ ബൂത്തിന് സമീപം വച്ചാണ് ഇയാളെ പിടികൂടിയത്. പുത്തൻകുരിശ് ഡി.വൈ.എസ്.പി ജി.അജയ്നാഥിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.ആർ.മോഹൻദാസ്, എസ്.ഐ ഷിബു വർഗീസ്, എ.എസ്.ഐ മാരായ ബിജു ജോൺ, രാജു പോൾ, എസ്.സി.പി.ഒ കെ.വി.മനോജ് കുമാർ, സി.പി.ഒ ആർ.രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here