സർക്കാർ ടെൻഡറുകൾ ലഭിച്ചു; ബജാജ് ഫാർമസ്യൂട്ടിക്കൽ കമ്പനി കറുപ്പ് സംസ്കരണമേഖലയിലേക്ക്

0

ന്യൂഡൽഹി: വേദനസംഹാരികൾ, ചുമയ്ക്കുള്ള സിറപ്പുകൾ, കാൻസർ മരുന്നുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ആൽക്കലോയിഡുകൾ വേർതിരിച്ചെടുക്കാൻ കറുപ്പ് സംസ്കരിക്കാൻ ബജാജ് ഹെൽത്ത്കെയർ എന്ന സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. ഇന്ത്യയിൽ കറുപ്പ് സംസ്കരണ മേഖലയിലേക്ക് സർക്കാർ കരാർ നൽകുന്ന ആദ്യ സ്വകാര്യ കമ്പനിയാണ് ബജാജ് ഫാർമസ്യൂട്ടിക്കൽ. 

കരാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജൂലൈ 12ന് കേന്ദ്രസർക്കാരിൽ നിന്ന് രണ്ട് കത്തുകൾ ലഭിച്ചതായി ബജാജ് ഹെൽത്ത് കെയർ ജോയിന്റ് മാനേജിംഗ് ഡയറക്ടർ അനിൽ ജെയിൻ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ കമ്പനിക്ക് കറുപ്പ് സംസ്കരണത്തിന് നിയന്ത്രണം എടുത്തുമാറ്റുന്നത്.
രണ്ട് ടെൻഡറുകളും ഗുജറാത്തിലെ സാവ്‌ലിയിലെ നിർമാണകമ്പനിയിൽ നടത്താനാണ് ബജാജ് ഫാർമസ്യൂട്ടിക്കൽസിന്റെ തീരുമാനം. ബജാജ് ഹെൽത്ത്‌കെയറിന് പ്രതിവർഷം 500 ടൺ കറുപ്പ് സംസ്‌കരിക്കുന്നതിനുള്ള പ്രാരംഭ കരാറാണ് നൽകിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉൽപ്പാദനം പ്രതിവർഷം 800 ടൺ ആക്കണമെന്നാണ് കമ്പനിയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here