റാം ഗോപാൽ വർമ്മയുടെ പാൻ ഇന്ത്യൻ ചിത്രം “ലഡ്കി: എൻ്റർ ദി ഗേൾ ഡ്രാഗൺ” ജൂലായ് 15ന് തീയേറ്ററുകളിലേക്ക്….

0

സർക്കാർ, രക്ത ചരിത്ര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ റാം ഗോപാൽ വർമ്മയുടെ ഏറെ നാളത്തെ കാത്തിരിപ്പ് ചിത്രമായ ‘”ലഡ്‌കി: എന്റർ ദി ഗേൾ ഡ്രാഗണി”ലൂടെ തിരിച്ചെത്തുന്നു. ചിത്രത്തിൽ പൂജ ഭലേക്കർ, അഭിമന്യു സിംഗ്, രാജ്പാൽ യാദവ്, ടിയാൻലോങ് ഷി, മിയ മുഖി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇന്ത്യൻ കമ്പനിയായ ആർട്‌സി മീഡിയ, ചൈനീസ് കമ്പനിയായ ബിഗ് പീപ്പിൾ എന്നിവയുടെ ബാനറുകളിൽ ജിംഗ് ലിയു, നരേഷ് ടി, ശ്രീധർ ടി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ജൂലായ് 15ന് തീയേറ്റർ റിലീസിന് ഒരുങ്ങി.
ഷാൻ ഡോൺബിംഗ്, വി.വി നന്ദ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ഹിന്ദി, മലയാളം, തമിഴ്‌, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്. ഒരു ഇൻഡോ-ചൈനീസ് കോ-പ്രൊഡക്ഷൻ ചിത്രമായ ലഡ്കി ഇന്ത്യയിലെ ആദ്യത്തെ ആയോധന കല സിനിമയാണ്.
ആക്ഷൻ/റൊമാൻസ് വിഭാഗത്തിലുള്ള ഈ ചിത്രം RGV യുടെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമയുമാണ്. ഗുരുപരൺ ഇൻ്റർനേഷണൽ ആണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം: കമൽ ആർ, റമ്മി, സംഗീതം: രവി ശങ്കർ, ആർട്ട്: മധുഖർ ദേവര, കോസ്റ്റ്യൂം: ശ്രേയ ബാനർജി, വാർത്ത പ്രചരണം: പി.ശിവപ്രസാദ്

LEAVE A REPLY

Please enter your comment!
Please enter your name here