മഴ കനത്തതോടെ ജില്ലാ കളക്ടർമാരുടെ പേജിൽ കമന്റുകളുടെ ബഹളമാണ് ഇപ്പോൾ

0

കണ്ണൂർ: മഴ കനത്തതോടെ ജില്ലാ കളക്ടർമാരുടെ പേജിൽ കമന്റുകളുടെ ബഹളമാണ് ഇപ്പോൾ. മഴയായതിനാൽ അവധി പ്രഖ്യാപിക്കണമെന്നാവശ്യവും, സ്കൂളുണ്ടോ എന്നറിയാനുള്ള ആകാംക്ഷയുമൊക്കെ കമന്റായി നിറയുകയാണ്. കനത്ത മഴയിൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് വ്യാഴവും വെള്ളിയും കളക്ടർ അവധിപ്രഖ്യാപിച്ചിരുന്നു. ശനിയും ഞായറും അടക്കം നാല് അവധി ദിനങ്ങളാണ് പെരുന്നാൾകാലത്ത് വിദ്യാർഥികൾക്ക് ലഭിച്ചത്. തിങ്കളാഴ്ച കൂടി അവധി പ്രതീക്ഷിച്ച് ഞായറാഴ്ച കളക്ടറുടെ പേജ് നോക്കിയവർക്ക് പക്ഷേ നിരാശയായിരുന്നു ഫലം

‘സ്കൂളിലേക്ക് പോകാം എന്നായിരുന്നു കളക്ടറുടെ പോസ്റ്റ്. പതിവുപോലെ പോസ്റ്റിന് കീഴെ രസകരമായ കമന്റുകളാണ് ഇത്തവണയും പ്രത്യക്ഷപ്പെട്ടത്. ’28വർഷം…. 28 വർഷത്തെ കാത്തിരിപ്പ് എന്നൊന്നും പറേന്നില്ല. പക്ഷെ 5 മണിമുതൽ കളഞ്ഞ സമയം സാറിന് വേണ്ടി ആയിരുന്നു’ , ‘കളക്ടർ ലീവ് തന്നില്ലെങ്കിലും കൊഴപ്പം ഇല്ല.. ഞാൻ സ്വയം പ്രഖ്യാപിത ലീവ് എടുക്കുന്നു’, ‘ഞാൻ പോവൂല…ഞാൻ ഉമ്മച്ചീന്റവിടെ പാർക്കാൻ വന്നതാ…ന്റെ പെരുന്നാൾക്കുപ്പായം ഉമ്മച്ചീന്റവിടെ എല്ലാവരെയും കാണിക്കാനുണ്ട്’, ‘നടന്നു സ്കൂളുകളിൽ പോകുന്ന കുട്ടികൾ മഴക്കാലത്ത് ഒരുപാട് വിഷമിക്കുന്നു മഴയിൽ നെഞ്ചോളം നനഞ്ഞാണ് പലരും ക്ലാസിൽ എത്തുന്നത് തണുത്ത് വിറച്ച് ക്ലാസിൽ ഇരുന്നാൽ അസുഖം ഉണ്ടാവാൻ സാധ്യത ഉണ്ട് അത് നടന്നു പോകുന്നവർക്ക് മനസ്സിലാവൂ’ തുടങ്ങി രസകരങ്ങളായ കമന്റുകളും ട്രോളുകളുമാണ് പോസ്റ്റിന് കീഴെ.

LEAVE A REPLY

Please enter your comment!
Please enter your name here