പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മൻ വിവാഹിതനാവുന്നു

0


ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മൻ വിവാഹിതനാവുന്നു. ജൂലൈ ഏഴിനാണ് വിവാഹം. പഞ്ചാബ് സ്വദേശിയായ ഡോ. ഗുർപ്രീത് കൗർ ആണ് വധു.

ആദ്യ വിവാഹബന്ധം വേർപ്പെടുത്തി ആറ് വർഷത്തിന് ശേഷമാണ് ഭഗവന്ത് മൻ വീണ്ടും വിവാഹിതനാവാനൊരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുക്കുക. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാനെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

ആറ് വർഷം മുൻപാണ് ഭഗവന്ത് മൻ ആദ്യ ഭാര്യ ഇന്ദർപ്രീത് കൗറുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയത്. ആദ്യഭാര്യയും രണ്ട് മക്കളും അമേരിക്കയിലാണ് താമസം. ഭഗവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പങ്കെടുക്കാൻ മക്കൾ എത്തിയിരുന്നു. ജനുവരിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

LEAVE A REPLY

Please enter your comment!
Please enter your name here