കൊലപാതക ശ്രമത്തില്‍ നിന്നും യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ക്ക് പരിക്ക്

0

ന്യൂഡൽഹി: കൊലപാതക ശ്രമത്തില്‍ നിന്നും യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ക്ക് പരിക്ക്. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്.​കെ. മ​സാ​റ​ഫ് എ​ന്ന​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രാ​യ ജി​തേ​ന്ദ​ര്‍, മു​കേ​ഷ് എ​ന്നി​വ​ര്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

മ​സാ​റ​ഫ് ഒ​രു യു​വാ​വി​നെ ഷേ​വിം​ഗ് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​ണ് പോ​ലീ​സു​കാ​ര്‍ ക​ണ്ട​ത്. സം​ഭ​വം ത​ട​യാ​ന്‍ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ​യും ഇ​യാ​ള്‍ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു.

ഇ​തേ​തു​ട​ര്‍​ന്നാ​ണ് പോ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ല്‍ പി​ന്മാ​റാ​ന്‍ ഇ​വ​ര്‍ ത​യാ​റാ​യി​ല്ല. ഒ​രു​വി​ധം ഇ​യാ​ളെ പോ​ലീ​സു​കാ​ര്‍ കീ​ഴ​ട​ക്കി. ജി​തേ​ന്ദ​റി​ന്‍റെ ത​ല​യി​ലും മു​കേ​ഷി​ന്‍റെ കൈ​ക്കു​മാ​ണ് മു​റി​വേ​റ്റ​ത്. ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here