നീ എന്‍റെ കൈ പിടിക്കുകയാണെങ്കിൽ ഒരു യാത്രയും നീണ്ടതല്ല… പിറന്നാൾ ദിനത്തിൽ സുപ്രിയയെ കുറിച്ച് പൃഥ്വിരാജ്

0

ഏറ്റവും കൂടുതൽ ആരാധകരുടെ താരകുടുബമാണ് നടൻ പൃഥ്വിരാജിന്റേത്. നടന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ പോലും സിനിമ കോളങ്ങളിൽ വാർത്തയാവാറുണ്ട്. പൃഥ്വിയെ പോലെ തന്നെ ഭാര്യ സുപ്രിയയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നിർമാതാവ് കൂടിയായ സുപ്രിയയുടെ പിറന്നാളാണിന്ന്.
പ്രിയപത്നിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് പൃഥ്വി. ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് സുപ്രിയക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.’പിറന്നാൾ ആശംസകൾ. നീ എന്‍റെ കൈപിടിക്കുകയാണെങ്കിൽ ഒരു പോരാട്ടവും കഠിനമല്ല. ഒരു യാത്രയും നീണ്ടതല്ല’-പൃഥ്വിരാജ് കുറിച്ചു.
നിലവിൽ ഇരുവരും ലണ്ടനിലാണ്. 2011ഏപ്രിൽ 25നായിരുന്നു പൃഥ്വിരാജിന്‍റെയും മാധ്യമ പ്രവർത്തകയായ സുപ്രിയയുടേയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇവരുടേയും ലളിതമായ വിവാഹം ഏറെ ചർച്ചയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here