തലൈവരുടെ വീട്ടിൽ റോക്കട്രിയുടെ വിജയാഘോഷം; സന്തോഷം പങ്കുവെച്ച് ആർ. മാധവൻ

0

റോക്കട്രി ദ് നമ്പി എഫക്റ്റ് മികച്ച വിജയം നേടി മുന്നേറുമ്പോൾ നമ്പി നാരായണനേയും ആർ മാധവനേയും ആദരിച്ച് രജനികാന്ത്. മാധവനും നമ്പി നാരായണനുമൊപ്പം നിർമാതാവും തലൈവരുടെ വസതിയിൽ എത്തിയിരുന്നു. സൂപ്പർ താരത്തിനൊടൊപ്പമുള്ള വളരെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ നിർമാതാവ് വിജയ് മൂലൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. അദ്ദേഹത്തെ നമ്പി നാരായണനും മാധവനുമൊപ്പം കണ്ടുമുട്ടിയതിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ലെന്നും കുറിപ്പിൽ പറയുന്നു.

രജനിയുടെ വീട്ടിൽ നിന്നുള്ള വീഡിയോ നടനും സിനിമയുടെ സംവിധായകനുമായ ആർ മാധവനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ‘ഇതൊരു അഭിമാനകരമായ ഒരു നിമിഷമാണ്. നിങ്ങളുടെ നല്ല വാക്കുകൾക്കും വാത്സല്യത്തിനും നന്ദി രജനികാന്ത് സർ. ഈ പ്രചോദനം ഞങ്ങളെ പൂർണ്ണമായും പുനരുജ്ജീവിപ്പിച്ചു. ലോകം മുഴുവനും ചെയ്യുന്നതുപോലെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു’- മാധവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രജനികാന്തിന്റെ കാലിൽ തൊട്ട് അനുഗ്രഹം തേടുന്നത് വീഡിയോയും മാധവൻ പോസ്റ്റ് ചെയ്തിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here