നയൻതാര വിഘ്നേഷ് വിവാഹം;സംപ്രേഷണം ചെയ്യുന്നതിൽനിന്ന് നെറ്റ് ഫ്ലിക്സ് പിൻമാറി

0

കഴിഞ്ഞ മാസം സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കിയതാണ് നയൻ താരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലെ വിവാഹം. ജൂൺ ഒമ്പതിന് ചെന്നൈ മഹാബലിപുരത്തെ ആഢംബര ഹോട്ടലിൽ നടന്ന പകിട്ടാർന്ന വിവാഹത്തിൽ വൻ താരനിരയാണ് പങ്കെടുത്തത്.
രജനികാന്ത്, ഷാരൂഖ് ഖാൻ, മണിരത്നം, വിജയ് സേതുപതി തുടങ്ങിയ സെലിബ്രിറ്റികൾ പങ്കെടുത്ത വിവാഹം കനത്ത സുരക്ഷയിലായിരുന്നു. വിവാഹം സംപ്രേഷണം ചെയ്യുന്നതിനായി 25 കോടി രൂപയാണ് നെറ്റ്ഫ്ലിക്സ് നൽകിയത് എന്നായിരുന്നു റിപ്പോർട്ട്. ഗൗതം വാസുദേവ് മേനോനാണ് നെറ്റ്ഫ്ലിക്സിന് വേണ്ടി വിവാഹം ഒരുക്കിയതെന്നും റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത, വിവാഹം സംപ്രേഷണം ചെയ്യുന്നതിൽനിന്ന് നെറ്റ്ഫ്ലിക്സ് പിൻമാറി എന്നതാണ്. സംപ്രേഷണാവകാശം ഒ.ടി.ടിക്ക് നൽകിയതിനാൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. അതിനാൽ, വിവാഹത്തിന്‍റേതായി ഏതാനും ചിത്രങ്ങൾ മാത്രമാണ് നയൻതാരയും വിഘ്നേഷും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്.

കൂടുതൽ ചിത്രങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാൽ, വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വിഘ്നേഷ് കൂടുതൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതാണ് നെറ്റ്ഫ്ലിക്സ് പിൻവാങ്ങാൻ കാരണമെന്നാണ് സൂചന.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഷാരൂഖ് പ്രധാനവേഷത്തിൽ എത്തുന്ന ജവാൻ ആണ് നയൻസിന്‍റെ പുതിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here