പാലേമാട് കോളേജ് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി

0

മലപ്പുറം: പാലേമാട് കോളേജ് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. ഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്റെ ബാക്കിയാണ് ഇന്ന് നടുറോഡിൽ നടന്നത്. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്.

ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ വിദ്യാർത്ഥികളെയും കോളേജ് അധികൃതരെയും വിളിച്ചു വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇവർക്ക് പറയാനുള്ളത് കേട്ട ശേഷം സംഭവത്തിൽ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here