രാജ്യത്ത് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്

0

രാജ്യത്ത് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. 2021ല്‍ മാത്രം 1.63 ലക്ഷം പേര്‍ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ഇത് 2015നേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 78,284 പേർ യുഎസ് പൗരന്മാരാകാൻ താത്പര്യപ്പെടുന്നവരാണെന്നും സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകളിൽ പറയുന്നു.
ബഹുജൻ സമാജ് പാർട്ടി നേതാവ് ഹാജി ഫസ്‌ലുർ റഹ്‌മാന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് കണക്കുകൾ പുറത്തുവിട്ടത്. 2019ലും 2020ലും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം യഥാക്രമം 1,44,017ഉം 85,256 ആയിരുന്നു.

യുഎസ്, ഓസ്‌ട്രേലിയ, കാനഡ, എന്നിവയാണ് സ്ഥിരതാമസത്തിന് ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രാജ്യങ്ങൾ. ബ്രിട്ടൻ, ഇറ്റലി, ന്യൂസിലൻഡ്, സിം​ഗപ്പൂർ എന്നീ രാജ്യങ്ങൾ പിന്നാലെ വരുന്നു. ഓസ്‌ട്രേലിയയിൽ 23,533 ഇന്ത്യൻ പൗരന്മാർ താമസിക്കുന്നുണ്ട്, കാനഡ (21,597), ബ്രിട്ടൻ (14,637), ഇറ്റലി (5,987), ന്യൂസിലൻഡ് (2,643), സിംഗപ്പൂർ (2,516) എന്നിങ്ങനെയാണ് കണക്ക്.കഴിഞ്ഞ വർഷം 78,284 ഇന്ത്യക്കാരാണ് യുഎസ് പൗരത്വം സ്വീകരിച്ചത്. 2020ൽ 30,828 പേരും 2019ൽ 61,683 പേരുമാണ് ഇന്ത്യൻ പൗരത്വമുപേക്ഷിച്ച് യുഎസിലേക്ക് ചേക്കേറിയത്. പാകിസ്താനിൽ താമസമാക്കിയ 41 ഇന്ത്യൻ വംശജരും കഴിഞ്ഞ വർഷം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. 2020-ൽ പാകിസ്താനിൽ താമസമാക്കിയ ഏഴ് പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിരുന്നു

2021ൽ യുഎഇയിൽ താമസക്കാരായ 326 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചുവെന്നും കണക്കുകളിൽ പറയുന്നു. ഇവർ ബഹ്‌റൈൻ, ബെൽജിയം, സൈപ്രസ്, അയർലൻഡ്, ജോർദാൻ, മൗറീഷ്യസ്, പോർച്ചുഗൽ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ പൗരത്വത്തിനായി അപേക്ഷിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2015 നും 2021നും ഇടയിൽ ആകെ 9,32,276 ഇന്ത്യൻ പൗരന്മാർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചുവെന്ന് പാർലമെന്റിൽ സർക്കാർ നൽകിയ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here