എഫ്ഐഎച്ച് വനിതാ ഹോക്കി ലോകകപ്പില്‍ സ്പെയിനിനോട് തോറ്റ് ഇന്ത്യ പുറത്തായി

0

ബാഴ്സലോണ: എഫ്ഐഎച്ച് വനിതാ ഹോക്കി ലോകകപ്പില്‍ സ്പെയിനിനോട് തോറ്റ് ഇന്ത്യ പുറത്തായി. 1-0 നായിരുന്നു തോല്‍വി. തുടക്കം മുതല്‍ ഇന്ത്യ മികച്ച പ്രതിരോധം തീര്‍ത്തെങ്കിലും മത്സരം അവസാനിക്കാന്‍ മൂന്നു മിനിറ്റ് മാത്രമുള്ളപ്പോള്‍ മാര്‍ത്ത സെഗു നേടിയ ഗോളിലൂടെ സ്പെയിന്‍ വിജയത്തിലെത്തുകയായിരുന്നു.

ഈ ലോകകപ്പില്‍ ഒരു ജയം പോലുമില്ലാതെയാണ് ഇന്ത്യ പുറത്തുപോകുന്നത്. നേരത്തെ ഇംഗ്ലണ്ടിനും ചൈനയ്ക്കുമെതിരെ സമനില വഴങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡുമായി തോറ്റിരുന്നു. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ന്യൂസിലന്‍ഡിനോടുള്ള തോല്‍വി.

ഇന്നത്തെ ജയത്തോടെ സ്പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഓസ്ട്രേലിയയെയാണ് സ്പെയിന്‍ ക്വാര്‍ട്ടറില്‍ നേരിടുക.

LEAVE A REPLY

Please enter your comment!
Please enter your name here