മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി

0

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിന് സമയമെടുക്കുമെന്ന് കോടതി പറഞ്ഞു. കോടതി വിധി വരുന്നതുവരെ സ്പീക്കര്‍ ഒരു തീരുമാനവും എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

വി​മ​ത നേ​താ​വ് ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ​യെ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ക്ഷ​ണി​ച്ച ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ താ​ക്ക​റെ പ​ക്ഷം ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി പ​രാ​മ​ര്‍​ശം. എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ​തു സം​ബ​ന്ധി​ച്ച ഹ​ര്‍​ജി ചൊവ്വാഴ്ച പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു താ​ക്ക​റെ പ​ക്ഷം കോ​ട​തി​യി​ല്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

എ​ന്നാ​ല്‍ ചൊവ്വാഴ്ച കേ​സ് പ​രി​ഗ​ണി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് രൂ​പീ​ക​രി​ച്ചു വേ​ണം ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​നെ​ന്നും ഇ​തി​നു സ​മ​യ​മെ​ടു​ക്കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. കേ​സി​ല്‍ അ​ന്തി​മ വി​ധി വ​രു​ന്ന​തു​വ​രെ ഒ​രു തീ​രു​മാ​ന​വും എ​ടു​ക്ക​രു​തെ​ന്നും കോ​ട​തി സ്പീ​ക്ക​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

LEAVE A REPLY

Please enter your comment!
Please enter your name here