പ്രശസ്ത പഞ്ചാബി ഗായകന്‍ ദലേർ മെഹന്ദിക്ക് ജയില്‍ ശിക്ഷ

0

 
ചണ്ഡീഗഢ്: പ്രശസ്ത പഞ്ചാബി ഗായകന്‍ ദലേർ മെഹന്ദിക്ക് ജയില്‍ ശിക്ഷ. രണ്ട് വര്‍ഷത്തെ ജയില്‍വാസമാണ് ഗായകന് കോടതി വിധിച്ചത്. 19 വര്‍ഷം പഴക്കമുള്ള മനുഷ്യക്കടത്ത് കേസിലാണ് ശിക്ഷ. 

ഗായകന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി പട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ദലേർ മെഹന്ദി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 

2003ലാണ് ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ദലേറിനൊപ്പം സഹോദരന്‍ ഷംഷെര്‍ സിങും പ്രതിയാണ്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 31 കേസുകളാണ് ദലേർ മെഹന്ദിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here