തമിഴ്നാട്ടിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് അരുംകൊല

0

ചെന്നൈ: തമിഴ്നാട്ടിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് അരുംകൊല. ദമ്പതികളെ പെൺകുട്ടിയുടെ അച്ഛൻ വെട്ടിക്കൊന്നു. തൂത്തുക്കുടി വീരപ്പെട്ടി സ്വദേശികളായ രേഷ്മയും മണികരാജുവുമാണ് മരിച്ചത്.

തൂത്തുക്കുടി കോവിൽപട്ടിക്കടുത്താണ് സംഭവം. ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിവിൽ പോയ പ്രതി മുത്തുക്കുട്ടി പോലീസ് പിടിയിലായി. മണികരാജും രേഷ്മയും ഏതാനും ദിവസം മുമ്പാണ് വിവാഹിതരായത്.

മണികരാജുമായുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛൻ മുത്തുക്കുട്ടി ശക്തമായി എതിർത്തിരുന്നു. ഇദ്ദേഹത്തിന്‍റെ സമ്മതമില്ലാതെ വീടുവിട്ടിറങ്ങിയായിരുന്നു പ്രണയിതാക്കൾ വിവാഹം കഴിച്ചത്.

നാട്ടുപഞ്ചായത്ത് ഇടപെട്ട് പ്രശ്നം രമ്യതയിൽ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും മുത്തുക്കുട്ടി വൈരാഗ്യം തീരാതെ തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെത്തി മകളെയും ഭർത്താവിനേയും വെട്ടിക്കൊല്ലുകയായിരുന്നു.

Leave a Reply