യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നടൻ വിനീത് തട്ടിൽ ഡേവിഡ് അറസ്‌റ്റിലായി

0

തൃശൂർ: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നടൻ വിനീത് തട്ടിൽ ഡേവിഡ് അറസ്‌റ്റിലായി.തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്‌റ്റ്. സാമ്പത്തിക തർക്കത്തിനെത്തുടർന്ന് ഇയാൾ അലക്‌സിനെ ആക്രമിക്കുകയായിരുന്നു.
അന്തിക്കാട് പൊലീസ് ഇന്ന് വൈകുന്നേരം തൃശൂരിൽ നിന്നുമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ അലക്‌സ്, വിനീതിന്റെ വീട്ടിലെത്തുകയും സാമ്പത്തിക കാര്യത്തിൽ തർക്കമുണ്ടാകുകയുമായിരുന്നു. തുടർന്ന് അലക്‌സിൻ്റെ കൈയിൽ ഇയാൾ വെട്ടി.

Leave a Reply