ജനറല്‍ കൗണ്‍സില്‍ യോഗം നടത്താന്‍ കോടതി അനുമതി ലഭിച്ചതിന് പിന്നാലെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് വന്‍ സംഘര്‍ഷം

0

ചെന്നൈ: ജനറല്‍ കൗണ്‍സില്‍ യോഗം നടത്താന്‍ കോടതി അനുമതി ലഭിച്ചതിന് പിന്നാലെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് വന്‍ സംഘര്‍ഷം. ഒപിഎസ് വിഭാഗവും ഇപിഎസ് വിഭാഗവും ചേരിതിരഞ്ഞ് നടത്തിയ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു.

എ​ട​പ്പാടി പ​ള​നിസ്വാ​മി വി​ളി​ച്ചുചേ​ര്‍​ത്ത പാ​ര്‍​ട്ടി ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ത​ട​ഞ്ഞുവ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ. പ​നീ​ര്‍​സെ​ല്‍​വം ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

രാ​വി​ലെ 9.15ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന യോ​ഗ​ത്തി​ന് ഒ​ന്‍​പ​ത് മ​ണി​ക്കാ​ണ് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. ഇ​തോ​ടെ അ​ണ്ണാ ​ഡി​എം​കെ ആ​സ്ഥാ​ന​ത്ത് ഇ​രു​വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​ത്തി​ലേ​ര്‍​പ്പെ​ട്ടു. സം​ഘ​ര്‍​ഷം മു​റു​കി​യ​തോ​ടെ പോ​ലീ​സ് സു​ര​ക്ഷ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി.

2500ല​ധി​കം പേ​രു​ള്ള ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​പി​എ​സ് അ​നു​കൂ​ലി​ക​ളാ​ണ്. ജൂ​ണ്‍ 23-ന് ​ന​ട​ന്ന മു​ന്‍ യോ​ഗം ഇ​രു നേ​താ​ക്ക​ളു​ടെ​യും തി​ര​ഞ്ഞെ​ടു​പ്പി​ന് അം​ഗീ​കാ​രം ന​ല്‍​കാ​ത്ത​തി​നാ​ല്‍ പ്ര​സീ​ഡി​യം ചെ​യ​ര്‍​മാ​ന്‍ യോ​ഗം വി​ളി​ച്ച​ത് നി​യ​മ​പ​ര​മാ​ണെ​ന്ന് ഇ​പി​എ​സ് വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. ഇ​തേ മാ​തൃ​ക സ്വീ​ക​രി​ച്ചാ​ണ് 2017ല്‍ ​ഒ​പി​എ​സി​നെ പാ​ര്‍​ട്ടി മേ​ധാ​വി​യാ​യി നി​യ​മി​ച്ച​തെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ഇ​തിന്മേലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി വ​ന്നി​രി​ക്കു​ന്ന​ത്.

ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷം എ​ഐ​എ​ഡി​എം​കെ​യി​ല്‍ ഇ​ര​ട്ട നേ​ത്യ​ത്വ​മാ​ണു​ള്ള​ത്. ഇ​തി​ല്‍ മാ​റ്റം വ​രു​ത്താ​നാ​ണ് ഇ​പി​എ​സ് ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ തീ​രു​മാ​നം വ​രു​ന്ന​തോ​ടെ ഇ​പി​എ​സ് ജ​ന​റ​ല്‍ സെക്രട്ട​റി​യാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റു​ക​യാ​ണ്.

പ​ള​നി​സ്വാ​മി വി​ളി​ച്ച യോ​ഗം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​നീ​ര്‍​സെ​ല്‍​വം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത​നു​സ​രി​ച്ച് കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍​ക്കും ജോ​യി​ന്‍റ് കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍​ക്കും മാ​ത്ര​മേ യോ​ഗം വി​ളി​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന് അ​ദ്ദേ​ഹം വാ​ദി​ച്ചു. പ്ര​സീ​ഡി​യം ചെ​യ​ര്‍​മാ​ന്‍ വി​ളി​ച്ച യോ​ഗം സാ​ങ്കേ​തി​ക​മാ​യി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ത് അ​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പ​നീ​ര്‍​സെ​ല്‍​വം പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here