ആര്‍. ശ്രീലേഖയ്‌ക്കെതിരേ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി പ്രോസിക്യൂഷന്‍

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ മുന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരേ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി പ്രോസിക്യൂഷന്‍. ശ്രീലേഖയുടേത് അഭിപ്രായപ്രകടനമായി കണക്കാക്കണമെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും.

ശ്രീ​ലേ​ഖ​യി​ല്‍ നി​ന്ന് മൊ​ഴി എ​ടു​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍​ക്ക് തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. തെ​ളി​വി​ല്ലെ​ങ്കി​ല്‍ അ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച് മു​ന്നോ​ട്ട് പോ​കാ​നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നീ​ക്കം.

ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ല്‍. ഹൈ​ക്കോ​ട​തി​യെ അ​ട​ക്കം ഇ​ക്കാ​ര്യം ബോ​ധി​പ്പി​ക്കും. വി​സ്താ​രം ന​ട​ക്കു​ന്ന കേ​സി​ല്‍ പ്ര​തി​യെ നി​ര​പ​രാ​ധി​യാ​യി ചി​ത്രീ​ക​രി​ച്ച​തും ചൂ​ണ്ടി​ക്കാ​ണി​ക്കും.

ശ്രീ​ലേ​ഖ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന ആ​ള​ല്ല. അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ ഇ​ത്ത​രം ആ​രോ​പ​ണ​വു​മാ​യി വ​രു​ന്ന​തി​ന്‍റെ കാ​ര​ണം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നി​ല​പാ​ട്.

LEAVE A REPLY

Please enter your comment!
Please enter your name here