52 ദിവസത്തെ ട്രോളിങ്ങ് നിരോധനം കഴിഞ്ഞ് ഞായറാഴ്ച അര്‍ധരാത്രി മുതൽ മത്സ്യബന്ധനത്തിനായി ബോട്ടുകള്‍ കടലിലേക്ക് പോയിത്തുടങ്ങും

0

52 ദിവസത്തെ ട്രോളിങ്ങ് നിരോധനം കഴിഞ്ഞ് ഞായറാഴ്ച അര്‍ധരാത്രി മുതൽ മത്സ്യബന്ധനത്തിനായി ബോട്ടുകള്‍ കടലിലേക്ക് പോയിത്തുടങ്ങും. മുനമ്പം, മുരുക്കുംപാടം, കാളമുക്ക്, തോപ്പുംപടി, ചവറ, നീണ്ടകര തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ മേഖലയില്‍ നിന്നായി ചെറുതും വലുതുമായ ആയിരക്കണക്കിന് ബോട്ടുകളാണ് വലിയ പ്രതീക്ഷകളുമായി കടിലേക്ക് പോകാന്‍ തയാറായി നിൽക്കുന്നത്.

കി​ളി, ക​ണ​വ, ക​രി​ക്കാ​ടി ചെ​മ്മീ​ൻ, തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണ് ആ​ദ്യ ദി​ന​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ ല​ഭി​ക്കാ​റ്. എ​ന്നാ​ല്‍ ഇ​ക്കു​റി മ​ണ്‍​സൂ​ണ്‍ മ​ഴ​യു​ടെ കു​റ​വ് ഈ ​പ്ര​തീ​ക്ഷ​ക​ളെ ത​കി​ടം മ​റി​ക്കു​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്ന​ത്.

കാ​ല​വ​ര്‍​ഷ​ത്തി​ൽ കാ​ര്യ​മാ​യി കാ​റ്റു​കോ​ളു​മു​ണ്ടാ​ക്കാ​തി​രു​ന്ന​തി​നാ​ല്‍ ക​ട​ല്‍ ഇ​തു​വ​രെ ഇ​ള​കി​യി​ല്ല. ഇ​തു പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ള്‍​ക്ക് കാ​ര്യ​മാ​യി ദോ​ഷം ചെ​യ്തി​രു​ന്നു. സ​മാ​ന സാ​ഹ​ച​ര്യം ബോ​ട്ടു​ക​ള്‍​ക്കും പ്ര​തി​കൂ​ല​മാ​കു​മെ​ന്നാ​ണ് ബോ​ട്ടു​ട​മ​ക​ളു​ടെ​യും ആ​ശ​ങ്ക.

ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തെ തു​ട​ര്‍​ന്ന് നാ​ട്ടി​ലേ​ക്ക് പോ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ഭൂ​രി​ഭാ​ഗ​വും തി​രി​ച്ചെ​ത്തി​ക്ക​ഴി​ഞ്ഞു. ബോ​ട്ടു​ക​ളി​ല്‍ ജോ​ലി അ​ന്വേ​ഷി​ച്ചു എ​ത്തി​യ വ​ട​ക്കേ ഇ​ന്ത്യ​ക്കാ​രാ​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളും മു​ന​മ്പം മു​രു​ക്കും​പാ​ടം മേ​ഖ​ല​ക​ളി​ല്‍ ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്.

ബോ​ട്ടു​ക​ളി​ലേ​ക്കു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും കു​ടി​വെ​ള്ള​വും മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം ക​യ​റ്റി​ക്ക​ഴി​ഞ്ഞു. ഐ​സ്, ഇ​ന്ധ​നം നി​റ​ക്ക​ലും പൂ​ര്‍​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു

Leave a Reply