രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച ആദ്യ രോഗി ആശുപത്രി വിട്ടു

0

രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച ആദ്യ രോഗി ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

ആ​ദ്യ കേ​സാ​യ​തി​നാ​ൽ എ​ൻ​ഐ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം 72 മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ര​ണ്ട് പ്രാ​വ​ശ്യം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. എ​ല്ലാ സാ​മ്പി​ളു​ക​ളും ര​ണ്ട് പ്രാ​വ​ശ്യം നെ​ഗ​റ്റീ​വാ​യി. രോ​ഗി മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണ്. ത്വ​ക്കി​ലെ ത​ടി​പ്പു​ക​ൾ പൂ​ർ​ണ​മാ​യി ഭേ​ദ​മാ​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ർ​ജ് ചെ​യ്തു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 12ന് ​യു​എ​ഇ​യി​ൽ നി​ന്നും വ​ന്ന യു​വാ​വി​ന് 14നാ​ണ് മ​ങ്കി പോ​ക്സ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സം​ശ​യി​ച്ച​പ്പോ​ൾ ത​ന്നെ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ല്ലാ ജി​ല്ല​ക​ൾ​ക്കും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

ഇ​ദ്ദേ​ഹ​വു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഫ​ല​വും നെ​ഗ​റ്റീ​വ് ആ​ണ്. നി​ല​വി​ൽ മ​ങ്കി​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച മ​റ്റ് ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​യി തു​ട​രു​ന്നു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here