അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു

0

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. 19-ാം സാക്ഷി കക്കിയും കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി. ഒരാഴ്ചയ്ക്കിടെ കൂറുമാറുന്ന മൂന്നാമത്തെ സാക്ഷിയാണ് കക്കി.

മ​ധു​വി​നെ മ​ര്‍​ദി​ക്കു​ന്ന​ത് ക​ണ്ടു എ​ന്നാ​യി​രു​ന്നു ക​ക്കി​യു​ടെ മൊ​ഴി. എ​ന്നാ​ൽ പോ​ലീ​സ് സ​മ്മ​ർ​ദം മൂ​ല​മാ​ണ് ആ​ദ്യം മൊ​ഴി ന​ല്‍​കി​യ​തെ​ന്നാ​ണ് കോ​ട​തി​യി​ൽ ഇ​ന്ന് ക​ക്കി അ​റി​യി​ച്ച​ത്. വി​സ്താ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു മൊ​ഴി മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന വി​സ്താ​ര​ങ്ങ​ള്‍​ക്കി​ടെ 17-ാം സാ​ക്ഷി ജോ​ളി, 18-ാം സാ​ക്ഷി കാ​ളി മൂ​പ്പ​ന്‍ എ​ന്നി​വ​ര്‍ കൂ​റു​മാ​റി​യി​രു​ന്നു.

കൂ​റു​മാ​റി​യ മു​ക്കാ​ലി ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ അ​ബ്ദു​ൽ റ​സാ​ഖി​നെ​യും വ​നം വ​കു​പ്പ് വാ​ച്ച​ർ അ​നി​ൽ കു​മാ​റി​നെ​യും പി​രി​ച്ചു​വി​ട്ടി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍റെ വീ​ഴ്ച​യാ​ണ് കു​റു​മാ​റ്റ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് മ​ധു​വി​ന്റെ കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം മ​ധു വ​ധ​ക്കേ​സി​ൽ കൂ​റു​മാ​റി​യ​വ​ർ​ക്കെ​തി​രെ മ​ധു​വി​ന്‍റെ അ​മ്മ മ​ല്ലി കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് സാ​ക്ഷി​ക​ൾ മൊ​ഴി​മാ​റ്റി​യി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും മ​ല്ലി ആ​വ​ശ്യ​പ്പെ​ട്ടു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​ഫ് കോ​ട​തി​യി​ലാ​ണ് മ​ല്ലി പ​രാ​തി ന​ൽ​കി​യ​ത്.

Leave a Reply