രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ പൈലറ്റും തൃശ്ശൂർ സ്വദേശിയുമായ ആദം ഹാരിക്ക് വാണിജ്യ പൈലറ്റ് ലൈസൻസ് നിഷേധിച്ച സംഭവത്തിൽ ഇടപെട്ട് എ എ റഹീം എംപി

0

കൊച്ചി : രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ പൈലറ്റും തൃശ്ശൂർ സ്വദേശിയുമായ ആദം ഹാരിക്ക് വാണിജ്യ പൈലറ്റ് ലൈസൻസ് നിഷേധിച്ച സംഭവത്തിൽ ഇടപെട്ട് എ എ റഹീം എംപി. അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കാണ് റഹീം കത്തെഴുതിയത്.

ഹാരിക്കുണ്ടായ അനുഭവം ഒരു വ്യക്തിക്ക് നേരെ മാത്രമുള്ള ആക്രമണമല്ല, മറിച്ച് ട്രാൻസ്ജെൻഡർ സമൂഹത്തിന് നേരെ മുഴുവനായി ഉള്ള ഒന്നാണ്. ആദം ഹാരിക്ക് ഉടൻ സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് നൽകണം. ഇത്തരം അവകാശ നിഷേധങ്ങൾ നടക്കാതിരിക്കാൻ കാലോചിതമായ നയമാറ്റങ്ങൾ വ്യോമയാന മന്ത്രാലയവും ഡയറക്റ്ററേറ്റും വരുത്തണമെന്നും റഹീം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here