തമിഴ്‌നാട്ടില്‍ വീണ്ടും പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി

0

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. ശിവകാശി അയ്യംപെട്ടി ഗ്രാമത്തിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്.

ശി​വ​കാ​ശി പ​ട​ക്ക​നി​ര്‍​മ്മാ​ണ​ശാ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണ​ന്‍- മീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മു​ത്ത​ശ്ശി സ​മീ​പ​ത്തു​ള്ള ക​ട​യി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്. ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ര​ണ്ടാ​ഴ്ച​യ്ക്കി​ടെ സം​സ്ഥാ​ന​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് നാ​ലു പ്ല​സ്ടൂ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ്. നേ​ര​ത്തെ ക​ള്ള​ക്കു​റി​ച്ചി​യി​ലും, തി​രു​വ​ള്ളൂ​രി​ലും, ക​ട​ലൂ​രി​ലു​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

സം​സ്ഥാ​ന​ത്ത് കൗ​മാ​ര​ക്കാ​രു​ടെ ആ​ത്മ​ഹ​ത്യ പെ​രു​കു​ന്ന​തി​ല്‍ മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ന്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. കു​ട്ടി​ക​ളെ മാ​ന​സി​ക​മാ​യോ, ശാ​രീ​രി​ക​മാ​യോ ലൈം​ഗി​ക​മാ​യോ പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply