നീരവ് മോദിയുടെ കമ്പനികളുടെ 253 കോടി ഇ.ഡി കണ്ടുകെട്ടി

0

ന്യൂഡൽഹി: രാജ്യംവിട്ട രത്ന വ്യാപാരി നീരവ് മോദിയുടെ ഹോങ്കോങ് ആസ്ഥാനമായ കമ്പനികളുടെ ബാങ്ക് നിക്ഷേപം ഉൾപ്പെടെ 253.62 കോടി രൂപ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). രത്നങ്ങൾ, സ്വർണം എന്നിവയും ഇതിൽ ഉൾപ്പെടും. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. ഇതോടെ നീരവ് മോദിയുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ 2,650 കോടിയായി. ഇതിൽ ചില സ്വത്തുക്കൾ ബാങ്കുകൾക്ക് കൈമാറിയിട്ടുണ്ട്.
ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് കോടികളുടെ വായ്പയെടുത്ത് മുങ്ങിയ നീരവ് മോദി ഇപ്പോൾ ബ്രിട്ടനിലെ ജയിലിലാണ്. ഇദ്ദേഹത്തെ രാജ്യത്തെത്തിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് ഇ.ഡി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here