59 ഓ​ഫി​സു​ക​ളി​ൽ മി​ന്ന​ൽ റെ​യ്ഡ്; ന​ഗ​ര​സ​ഭ​ക​ളി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്

0

തിരുവനന്തപുരം: സംസ്ഥാനത്തെ കോർപറേഷൻ, മുനിസിപ്പൽ ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നതായും വ്യാജ നമ്പർ നൽകുന്നതായുമുള്ള വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്‍റെ നിർദേശപ്രകാരം ‘ഓപറേഷൻ ട്രൂ ഹൗസ്’ എന്ന പേരിൽ വെള്ളിയാഴ്ച 59 ഓഫിസുകളിൽ പരിശോധന നടന്നത്.

രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന രാ​ത്രി വൈ​കി​യും തു​ട​ർ​ന്നു. വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ളാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ക​ണ്ടെ​ത്തി​യ​ത്. വി​ജി​ല​ൻ​സ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്. വെ​ങ്കി​ടേ​ഷ്, പൊ​ലീ​സ് സൂ​പ്ര​ണ്ട് ഇ.​എ​സ്. ബി​ജി​മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

ക​ണ്ണൂ​രി​ൽ കെ​ട്ടി​ട ന​മ്പ​ർ തി​രി​മ​റി​യി​ലൂ​ടെ വ​ൻ വെ​ട്ടി​പ്പ് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ, പാ​നൂ​ർ, ത​ല​ശ്ശേ​രി, ഇ​രി​ട്ടി ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​ട നി​കു​തി ഇ​ന​ത്തി​ലാ​ണ് വെ​ട്ടി​പ്പ് ന​ട​ന്ന​തെ​ന്ന് വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് വി​വ​രം ല​ഭി​ച്ചു. സ​ർ​ക്കാ​റി​ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് വി​ജി​ല​ൻ​സി​ന്റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഏ​തു ത​ര​ത്തി​ലാ​ണ് വെ​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ അ​ഞ്ച് കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളി​ൽ കൃ​ത്രി​മം ന​ട​ന്ന​താ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. 30ലേ​റെ കെ​ട്ടി​ട​ങ്ങ​ളു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​താ​യി വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പാ​ർ​ക്കി​ങ്​ ഏ​രി​യ ഇ​ല്ലാ​തെ ഒ​രു കെ​ട്ടി​ട സ​മു​ച്ച​യം പ​ണി​ത​താ​യി ക​ണ്ടെ​ത്തി. കാ​സ​ർ​കോ​ട് ന​ഗ​ര​സ​ഭ​യി​ൽ താ​യ​ല​ങ്ങാ​ടി​യി​ലെ ആ​റു നി​ല ഫ്ലാ​റ്റി​ൽ കെ​ട്ടി​ട ന​മ്പ​ർ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 23 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് നി​ർ​മാ​ണം ക​ഴി​ഞ്ഞ്​ ന​മ്പ​ർ കൊ​ടു​ത്ത ശേ​ഷം കെ​ട്ടി​ട​ങ്ങ​ളി​ൽ വീ​ണ്ടും പെ​ർ​മി​റ്റി​ല്ലാ​തെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ലും ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ ഇ​ത്ത​രം നി​ർ​മാ​ണം ന​ട​ന്ന​താ​യും ക​ണ്ടെ​ത്തി.​ പെ​ർ​മി​റ്റി​ന്​ വി​രു​ദ്ധ​മാ​യി പ​ണി​ത കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യ​തും പ​രി​ശോ​ധി​ച്ചു. നേ​ര​ത്തേ കി​ട്ടി​യ പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ്​ ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്​​ഷ​ൻ ബ്യൂ​റോ കോ​ഴി​ക്കോ​ട്​ യൂ​നി​റ്റ്​ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യു​ള്ള അ​ന്വേ​ഷ​ണ​വും തു​ട​രു​ക​യാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ, മ​ര​ട്, തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​ക​ളി​ലും ഇ​ടു​ക്കി​യി​ൽ ക​ട്ട​പ്പ​ന, തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​ക​ളി​ലും അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലും കോ​ട്ട​യ​ത്ത്​ ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലും വി​ജി​ല​ൻ​സ്​​ റെ​യ്​​ഡ്​ ന​ട​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here