പൂനെയില്‍ എടിഎം മോഷണത്തിനിടെ മെഷീന് തീപിടിച്ചു

0

പൂനെയില്‍ എടിഎം മോഷണത്തിനിടെ മെഷീന് തീപിടിച്ചു. മെഷീനിലുണ്ടായിരുന്ന 3.98 ലക്ഷം രൂപ കത്തിനശിച്ചു. ഈ മാസം 12നായിരുന്നു സംഭവം.

കുദാല്‍വാഡിയിലെ ചിഖാലി റോഡില്‍ സ്ഥിതി ചെയ്യുന്ന എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. അജഞാതരായ വ്യക്തികള്‍ക്കെതിരെ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

എടിഎമ്മിലെത്തിയ പ്രതികള്‍ സിസിടിവ ക്യാമറ ആദ്യം കറുത്ത സ്‌പ്രേ പെയിന്റ് അടിച്ച് മറച്ചു. തുടര്‍ന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ തീ പിടിക്കുകയായിരുന്നു. മെഷീനിലുണ്ടായിരുന്ന 33.98 ലക്ഷം രൂപയും കത്തിനശിച്ചു. സിസിടിവിയും എടിഎം മുറിയിലുണ്ടായിരുന്ന മറ്റ് ഉപകരണങ്ങളും കത്തിനശിച്ചതായി പോലീസ് അറിയിച്ചു.

പ്രതികള്‍ക്കെതിരെ ഐപിസിയും പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. അടുത്തകാലത്തായി സമാനരീതിയില്‍ എടിഎം മോഷണം വര്‍ധിച്ചുവരികയാണ്. ജൂണ്‍ എട്ടിന് ഒഡീഷയിലെ മയൂര്‍ബഞ്ചില്‍ നിന്ന് 2.5 ലക്ഷം രൂപയാണ് കവര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here