ഭിന്നലിംഗക്കാരുടെ അവകാശങ്ങളെക്കുറിച്ച് പൊതുസമൂഹം കൂടുതല്‍ ബോധവാന്മാരാകണം എന്നും മാനുഷിക പരിഗണനയോടെ തങ്ങളോട് ഇടപെടണമെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ ഉത്തര ഷിജുവും വാസുകിയും അഭിപ്രായപ്പെട്ടു

0

തൃക്കാക്കര: ഭിന്നലിംഗക്കാരുടെ അവകാശങ്ങളെക്കുറിച്ച് പൊതുസമൂഹം കൂടുതല്‍ ബോധവാന്മാരാകണം എന്നും മാനുഷിക പരിഗണനയോടെ തങ്ങളോട് ഇടപെടണമെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ ഉത്തര ഷിജുവും വാസുകിയും അഭിപ്രായപ്പെട്ടു. ഭാരത് മാതാ കോളേജ് സാമൂഹ്യപ്രവര്‍ത്തന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ റൈഡ് വിത്ത് പ്രൈഡ് എന്ന പേരില്‍ സംഘടിപ്പിച്ച സംവാദ സദസ്സില്‍ വിദ്യാര്‍ത്ഥികളുമായി സംഭവിക്കുകയായിരുന്നു ഇരുവരും.

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോട് പൊതുസമൂഹത്തിനു ഉള്ള തെറ്റിദ്ധാരണകളെ നീക്കം ചെയ്യാന്‍ സാമൂഹ്യപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണം എന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. കോളേജിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിഫോര്‍ പ്രോഗ്രാം മാനേജര്‍ ശ്രീമതി ഷീന സനീഷ് വിഷയാവതരണം നടത്തി.

വകുപ്പ് മേധാവി ഡോ. ഷീന രാജന്‍ ഫിലിപ്പ്, അധ്യാപകരായ ഡോ. എല്‍സ മേരി ജേക്കബ്, ഡോ. സെമിച്ചന്‍ ജോസഫ്, ആര്യ ചന്ദ്രന്‍, ടോണി എം ടോം എന്നിവര്‍ നേതൃത്വം നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here