ഭിന്നശേഷിക്കാ‍ർക്കു വേണ്ടി ദേശീയ തലത്തിൽ തൊഴിൽ പോർട്ടൽ ആരംഭിക്കണമെന്നും ഭിന്നശേഷി രോഗങ്ങൾ പ്രതിരോധിക്കാൻ ദേശീയ പദ്ധതി വേണമെന്നും ഭിന്നശേഷി നയത്തിൽ നിർദേശിച്ചു

0

ഭിന്നശേഷിക്കാ‍ർക്കു വേണ്ടി ദേശീയ തലത്തിൽ തൊഴിൽ പോർട്ടൽ ആരംഭിക്കണമെന്നും ഭിന്നശേഷി രോഗങ്ങൾ പ്രതിരോധിക്കാൻ ദേശീയ പദ്ധതി വേണമെന്നും ഭിന്നശേഷി നയത്തിൽ നിർദേശിച്ചു. കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഭിന്നശേഷി വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കിയ കരടു രൂപരേഖയിൽ അടുത്ത മാസം 9 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. ഭിന്നശേഷി അവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നവ മാത്രമല്ല, ഏതെങ്കിലും വൈകല്യത്തിനു കാരണമായേക്കാവുന്ന രോഗങ്ങളെല്ലാം ഇതിന്റെ പരിധിയിൽ കൊണ്ടുവരണമെന്നു കരട് ശുപാ‍ർശ ചെയ്യുന്നു. പ്രാഥമിക ആരോഗ്യ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആശാ വർക്കർമാർ, പ്രൈമറി സ്കൂൾ അധ്യാപകർ എന്നിവർക്കു ഭിന്നശേഷി രോഗ പ്രതിരോധത്തിൽ പരിശീലനം നൽകണം. 30 ദിവസത്തിനുള്ളിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5% സീറ്റ് ഭിന്നശേഷിക്കാ‍ർക്കു സംവരണം ചെയ്യണമെന്നും നിർദേശമുണ്ട്.

മറ്റു നി‍ർദേശങ്ങൾ

∙ ഭിന്നശേഷി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരിശോധന നടത്തുന്ന സ്ഥാപനങ്ങളിൽ രണ്ടാഴ്ചയിലൊരു ദിവസം അതിനു മാത്രമായി ക്രമീകരിക്കണം.

∙ രക്ത സംബന്ധമായ രോഗങ്ങൾ, ലോക്കോമോട്ടർ, കാഴ്ച–ശ്രവണ വൈകല്യങ്ങൾ (ബിഇആർഎ പരിശോധന) എന്നിവ പരിശോധിക്കാനുള്ള സംവിധാനം എല്ലാ ജില്ലാ ആശുപത്രികളിലും ഉറപ്പാക്കണം. ആംഗ്യഭാഷാ വിദഗ്ധനെ എല്ലാ ജില്ലാ ആശുപത്രിയിലും നിയോഗിക്കണം.

∙ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സ്കൂൾ– കോളജ് പ്രവേശനങ്ങൾ ഉറപ്പാക്കാനും ക്രമീകരിക്കാനും ജില്ലാതലത്തിൽ നോഡൽ ഓഫിസറെ ഒരുക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here