കോഴിക്കോട് പേരമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബ് എറിഞ്ഞു

0

കോഴിക്കോട്: കോഴിക്കോട് പേരമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബ് എറിഞ്ഞു. പേരാമ്പ്രയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് നേരൊണ് ആക്രമണമുണ്ടായത്. അർദ്ധരാത്രി 12.55-ഓടെയാണ് സംഭവം. ഓഫീസിന്റെ ജനൽ ചില്ലകളും വാതിലുകളും തകർന്നു. ഈ സമയം ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടം ഒഴിവായി. വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളും വ്യാപക ആക്രമണമാണ്.

വിമാനത്തിനുള്ളിലെ പ്രതിഷേധത്തിനെതിരേ ഇടതുസംഘടനകളും കെപിസിസി. ഓഫീസാക്രമണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകളും തെരുവിലിറങ്ങിയതോടെ തിങ്കളാഴ്ച വൈകീട്ട് മുതൽ സംസ്ഥാനത്തിന്റെ പലഭാഗങ്ങളും സംഘർഷങ്ങൾ അരങ്ങേറി. പയ്യന്നൂർ കോൺഗ്രസ് ഓഫീസിനുപുറത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ തല അക്രമികൾ വെട്ടിമാറ്റി. കെപിസിസി. പ്രസിഡന്റ് കെ. സുധാകരന്റെ ഭാര്യവീടിനുനേരേ ആക്രമണമുണ്ടായി.

വടകര വള്ള്യാട് പ്രിയദർശിനി ബസ് സ്റ്റോപ്പും കോൺഗ്രസ് കൊടിമരവും നശിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ രൂക്ഷ പ്രതികരണവുമായി ഭരണപക്ഷം രംഗത്തെത്തിയതിനു പിന്നാലെ, കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ഉൾപ്പെടെ സംസ്ഥാനമെങ്ങുമുള്ള കോൺഗ്രസ് ഓഫിസുകൾക്കു നേരെയുള്ള ആക്രമണം തുടരുകയാണ്. കെപിസിസി ആസ്ഥാനത്തെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയവർക്ക് എതിരെ കേസ് എടുത്തു. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎൽഎയ്ക്കും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. അനുമതിയില്ലാതെ പ്രകടനം നടത്തി, നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കി എന്നിവയാണ് കുറ്റങ്ങൾ.

തിങ്കളാഴ്ച രാത്രി പത്തോടെ നടന്ന പ്രകടനത്തിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. തുടർന്ന് ടി.സിദ്ദിഖിന്റെ നേതൃത്വത്തിൽ സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തിരുവനന്തപുരം നഗരം തിങ്കളാഴ്ച രാത്രിയും സംഘർഷഭൂമിയായി. ഇന്ദിരാഭവൻ ആക്രമിച്ചതിൽ പ്രതിഷേധിച്ച് രാത്രി വി.കെ. പ്രശാന്ത് എംഎ‍ൽഎ.യുടെ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ലാത്തിച്ചാർജിൽ കലാശിച്ചു. സംഭവമറിഞ്ഞ് സിപിഎം. പ്രവർത്തകർ ഇന്ദിരാഭവനിലേക്കു മാർച്ച് നടത്തി. ഇരുകൂട്ടരും വെല്ലുവിളിയുമായി മുഖാമുഖം വന്നെങ്കിലും പൊലീസിടപെട്ട് പ്രവർത്തകരെ മടക്കിയയച്ചു. സെക്രട്ടേറിയറ്റിനുമുന്നിലും ഇരുകൂട്ടരും നേർക്കുനേർ വന്നെങ്കിലും സംഘർഷം ഒഴിവായി. രാത്രി വൈകിയും കെപിസിസി. ആസ്ഥാനത്തിനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ കാവലിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here