യുപിയിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനം വെടിമരുന്ന് പൊട്ടിതെറിച്ചാകാമെന്ന് സംശയം

0

യുപിയിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനം വെടിമരുന്ന് പൊട്ടിതെറിച്ചാകാമെന്ന് സംശയം. കളിതോക്കുകളുടെ നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് അബദ്ധത്തില്‍ പൊട്ടിതെറിച്ചതാകാമെന്നാണ് സംശയിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഹാപ്പൂരിലെ കെമിക്കല്‍ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിതെറിച്ച് ഉഗ്രസഫോടനമുണ്ടായത്. 10 കിലോമീറ്റര്‍ അപ്പുറം വരെ ശബ്ദം കേള്‍ക്കുന്ന തരത്തിലായിരുന്നു സ്ഫോടനം. അപകടത്തില്‍ 12 പേര്‍ മരിക്കുകയും ഇരുതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കളിത്തോക്കുകളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ചെറിയ വെടിയുണ്ടകള്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കളിത്തോക്ക് നിര്‍മ്മാണത്തിന് വെടിമരുന്ന് ഉപയോഗിച്ചതാണ് ഇത്ര വലിയ സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാക്ടറി ഉടമയെ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here