യുക്രൈൻ നഗരമായ ക്രിമെൻചുക്കിലെ തിരക്കേറിയ ഷോപ്പിങ് മാളിൽ റഷ്യ മിസൈൽ ആക്രമണം നടത്തി

0

യുക്രൈൻ നഗരമായ ക്രിമെൻചുക്കിലെ തിരക്കേറിയ ഷോപ്പിങ് മാളിൽ റഷ്യ മിസൈൽ ആക്രമണം നടത്തി. 16 പേർ മരിച്ചതായും. 56 പേർക്ക് പരിക്കേറ്റതായും യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലുകൾ പതിക്കുമ്പോൾ ആയിരത്തിലധികം ആളുകൾ മാളിൽ ഉണ്ടായിരുന്നതായി യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു. മാൾ പൂർണമായും കത്തിനശിച്ചെന്നും മരണ സംഖ്യ കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയതായും തീ കൂടുതൽ പടരാതിരിക്കാൻ സാധനങ്ങൾ മാറ്റുന്നതായും അധികൃതർ വ്യക്തമാക്കി. കപ്പൽവേധ മിസൈലുകളായ കെ.എച്ച്-22 ആണ് പതിച്ചതെന്നും തെക്കൻ റഷ്യയിലെ കീസ്‌ക്കിൽ നിന്നുമാണ് അക്രമം നടന്നതെന്നുമാണ് യുക്രൈൻ വ്യോമായന മന്ത്രാലയം വ്യക്തമാക്കിയത്. മാളിൽ തീ പടരുന്നതിന്റേയും രക്ഷാ പ്രവർത്തനത്തിന്റേയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

മാളിൽ തിരക്കുള്ള സമയം കൃത്യമായി മനസ്സിലാക്കി മുൻകൂട്ടി പദ്ധതിയിട്ട മിസൈൽ ആക്രമണമാണ് റഷ്യ നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. റഷ്യ മനുഷ്യത്വത്തിന് വില കൽപ്പിക്കുന്നില്ലെന്നും അക്രമത്തിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here