അസ്ഥികളുടെ നിശബ്ദ കൊലയാളി

0

സാധാരണയായി പ്രായമായവർക്ക് ഉണ്ടാകുന്ന ഒരു രോഗമാണ് എല്ലുകളുടെ ബലക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസ്. എല്ലുകൾ ചെറുതെയൊന്ന് തട്ടിയാൽ പോലും ഒടിയുന്ന അവസ്ഥയാണ് അത്. അസ്ഥികളുടെ നിശബ്ദ കൊലയാളി എന്നാണ് ഇത് അറിയപ്പെടുന്നത്. അതേസയമം ഇത് പ്രായമായവർക്ക് മാത്രമല്ല വരുന്നത്, അപൂർവ്വമായെങ്കിലും കുട്ടികളിലും ഇത് കണ്ടു വരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള രോഹിത് എന്ന പന്ത്രണ്ടുകാരൻ അതിനൊരു ഉദാഹരണമാണ്.  
നമുക്കറിയാം എല്ലൊടിഞ്ഞാൽ ഉണ്ടാകുന്ന വേദന. എന്നാൽ, ഈ ചെറുപ്രായത്തിൽ തന്നെ അവന്റെ എല്ലുകൾ ഒടിഞ്ഞത് നൂറ് തവണയാണ്. ഗ്ലാസ് പോലെ ദുർബലമാണ് അവന്റെ എല്ലുകൾ. നേരിയ ഒരു അശ്രദ്ധ മതി അത് ഒടിയാൻ. ഈ രോഗാവസ്ഥ മൂലം വളരെ ശ്രദ്ധിച്ചാണ് അവൻ ജീവിക്കുന്നത്. ബാക്കി കുട്ടികളുടെ ഒപ്പം കളിക്കാനോ, ഓടാനോ ഒന്നും അവനാവില്ല. ഈ രോഗം അവന്റെ വളർച്ചയെ പോലും മുരടിപ്പിച്ചു. അവന് 15 കിലോ മാത്രം ഭാരവും 17 ഇഞ്ച് ഉയരവുമാണുള്ളത്‌. പുലർച്ചെ എഴുന്നേൽക്കുമ്പോൾ മുതൽ കിടക്കുന്നത് വരെ അവന് മറ്റുള്ളവരുടെ സഹായം വേണം. പരസഹായമില്ലാതെ അവന് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ സാധിക്കില്ല. എല്ലാത്തിനും അവൻ അമ്മയെയാണ് ആശ്രയിക്കുന്നത്. തന്റെ ജീവിതകാലത്ത് ഏകദേശം 100 അസ്ഥികൾ ഒടിഞ്ഞിട്ടുണ്ട് എന്നവൻ പറയുന്നു. അതായത് ഒരു വർഷത്തിൽ ശരാശരി എട്ട് തവണയെങ്കിലും എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്.

-ADVERTISEMENT-

അവന്റെ ഈ അവസ്ഥ കാരണം അവനെ സ്കൂളിൽ ചേർക്കാൻ പോലും സാധിച്ചിട്ടില്ല. എന്നാലും മൂത്ത സഹോദരി അവനെ വായിക്കാൻ പഠിപ്പിക്കുന്നു. കളിക്കണമെന്നോ, സ്കൂളിൽ പോകണമെന്നോ ഒന്നും പറഞ്ഞ് അവൻ വാശി പിടിക്കാറില്ല. മറിച്ച് ഒരു ദിവസമെങ്കിലും വേദനയില്ലാതെ സന്തോഷമായി ഇരുന്നാൽ മതിയെന്ന ചിന്ത മാത്രമേയുള്ളൂ അവന്.  മൂന്ന് മക്കളിൽ ഏറ്റവും ഇളയതാണ് രോഹിത്. അതേസമയം, എല്ലാ കുട്ടികളെയും പോലെ അവനും ചില ആഗ്രഹങ്ങളുണ്ട്, വലുതാവുമ്പോൾ ലോകമറിയുന്ന ഒരു ഗായകനാവുക. അതിന് തന്റെ രോഗം ഒരു തടസ്സമാവരുതെന്ന് അവൻ ആഗ്രഹിക്കുന്നു.
പക്ഷേ സങ്കടകരമായ കാര്യം, ഓസ്റ്റിയോപൊറോസിസിന് ചികിത്സയില്ല എന്നതാണ്. ഈ അവസ്ഥയിൽ ബുദ്ധിമുട്ടുന്നവർക്ക് അവരുടെ എല്ലുകളെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ചികിത്സ തേടാമെന്ന് മാത്രം. ഫലപ്രദമായ പുതിയ ചികിത്സകൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. അതും വികസ്വര രാജ്യങ്ങളിൽ പലതും ലഭ്യമല്ല താനും. 2019 ൽ ചൈനയിൽ സൗന്ദര്യവർദ്ധക വസ്തുക്കളുമായി ബന്ധപ്പെട്ട് ഒരു പഠനം നടന്നിരുന്നു. ചില സൗന്ദര്യവർദ്ധക വസ്തുക്കളിൽ ട്രൈക്ലോസൻ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിപ്പിക്കാൻ ഈ രാസവസ്തുവിനാകുമെന്നും ഗവേഷകർ തിരിച്ചിറഞ്ഞു. അതിനെ തുടർന്ന്, ഈ രാസവസ്തു അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്നു.   

LEAVE A REPLY

Please enter your comment!
Please enter your name here