വിവാഹത്തിനു ശേഷം മാതാപിതാക്കളുടെ അനുഗ്രഹം തേടി നയൻതാരയും വിഘ്‌നേഷ് ശിവനും കഴിഞ്ഞ ദിവസമാണ്കൊച്ചിയിലെത്തിയത്

0

വിവാഹത്തിനു ശേഷം മാതാപിതാക്കളുടെ അനുഗ്രഹം തേടി നയൻതാരയും വിഘ്‌നേഷ് ശിവനും കഴിഞ്ഞ ദിവസമാണ്കൊച്ചിയിലെത്തിയത്.അച്ഛൻ രോഗാവസ്ഥയിലായതിനാൽ നയൻസിന്റെ മാതാപിതാക്കൾ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല.പിന്നാലെയാണ് അനുഗ്രഹം തേടി നവദമ്പതികൾ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിലെത്തുന്ന നവദമ്പതികളുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ഇതിന് പിന്നാലെ ഇപ്പോഴിത കൊച്ചിയുടെ രാത്രി സൗന്ദര്യം ആ്‌സ്വദിക്കാനെത്തിയ നയൻസിന്റെയും വിക്കിയുടെയും ചിത്രമാണ് വൈറലാകുന്നത്.ദമ്പതികൾക്കായി കൊച്ചിയിലെ ഫ്ലാറ്റിലേക്ക് പനമ്പിള്ളി നഗറിലെ മന്ന റസ്റ്റോറന്റിൽ നിന്നാണ് ഉച്ചയ്ക്കു ഭക്ഷണം ഓർഡർ ചെയ്തിരുന്നത്.ഭക്ഷണം ഇഷ്ടപ്പെട്ട വിക്കിയും നയൻസും ഹോട്ടലിലെ കൂടുതൽ രുചിയറിയാൻ രാത്രിയോടെ അവിടേക്ക് നേരിട്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഇരുവരും അമ്മയോടൊപ്പം മന്നയിലെത്തിയത്. അപ്രതീക്ഷിതമായി ഹോട്ടലിലെത്തിയ താരദമ്പതികളെ കണ്ട് ഹോട്ടലുടമയും അവിടെയുണ്ടായിരുന്നവരും അത്ഭുതപ്പെട്ടു.മന്നയിലെ സ്പെഷ്യൽ ചിക്കൻ കൊണ്ടാട്ടം, പൊറോട്ടയും ചിക്കൻ റോസ്റ്റും, നെയ്‌പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ് നിറച്ചത്, ചിക്കൻ 65, ആഉഎ, ബീഫ് നാടൻ ഫ്രൈ, നെയ്മീൻ മുളകിട്ടത്, പ്രൊൺസ് & നെയ്മീൻ തവ ഫ്രൈ, മന്ന സ്പെഷ്യൽ മുഹബത്ത് ടീ എന്നിവയാണ് ഇവർ ഓർഡർ ചെയ്തത്.

സ്പെഷ്യൽ രുചിക്കൂട്ടിൽ തയാറാക്കുന്ന മൊഹബത്ത് ചായ ഇവിടുത്തെ സ്പെഷ്യൽ രുചിയാണ്.സ്പെഷ്യൻ മൊഹബത്ത് ചായ വീണ്ടും വീണ്ടും നയൻതാര ചോദിച്ചു വാങ്ങിച്ചുവെന്ന് ഉടമ പറയുന്നു.നെയ്ച്ചോറും ചിക്കൻകറിയുമാണ് ഇവർക്ക് കൂടുതൽ ഇഷ്ടപ്പെട്ടതെന്നും ഭക്ഷണം ഇഷ്ടമായത് നേരിട്ട് അറിയിച്ചിരുന്നുവെന്നും റസ്റ്റോറന്റിലെ ജീവനക്കാർ പറഞ്ഞു.

റസ്റ്റോറന്റിൽ കഴിക്കാൻ എത്തിയവർക്കും നയൻ താരയുടെ വരവ് സർപ്രൈസായിരുന്നു. രണ്ടു മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് താരദമ്പതികളും കുടുംബവും മടങ്ങിയത്.കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മഹാബലിപുരത്തെ റിസോർട്ടിൽ വച്ച് നയൻസും വിഘ്‌നേഷും വിവാഹിതരായത്. തെന്നിന്ത്യയിലെും ബോളിവുഡിലെയും പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here