ഫ്രഞ്ച് ഓപ്പണില്‍ സെമിയില്‍ പരിക്കേറ്റ് സ്വരേവ് പുറത്തേക്ക് പോയതോടെ 14ാം ഗ്രാന്‍ഡ്സ്ലാം ലക്ഷ്യമിട്ട് നദാല്‍ ഫൈനലിലെത്തി

0

 
മുംബൈ: ഫ്രഞ്ച് ഓപ്പണില്‍ സെമിയില്‍ പരിക്കേറ്റ് സ്വരേവ് പുറത്തേക്ക് പോയതോടെ 14ാം ഗ്രാന്‍ഡ്സ്ലാം ലക്ഷ്യമിട്ട് നദാല്‍ ഫൈനലിലെത്തി. ഈ സമയം കോര്‍ട്ടില്‍ നദാലില്‍ നിന്ന് വന്ന പെരുമാറ്റത്തെ പ്രശംസിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 

അവിടെ നദാല്‍ കാണിച്ച കരുതലാണ് അദ്ദേഹത്തെ ഇത്രയും സ്‌പെഷ്യലാക്കുന്നത്, പരിക്കേറ്റ് കോര്‍ട്ട് വിടുന്ന സ്വരേവിനൊപ്പം ചേര്‍ന്ന് പോകുന്ന നദാലിന്റെ ഫോട്ടോ പങ്കുവെച്ച് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. സ്വരേവിന് എതിരെ ആദ്യ സെറ്റ് നദാല്‍ ജയിച്ചിരുന്നു. പിന്നാലെ രണ്ടാം സെറ്റ് 6-6 എന്ന നിലയില്‍ നില്‍ക്കവെയാണ് പരിക്ക് സ്വരേവിനെ അലട്ടിയത്. 

നദാലിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. ആദ്യ സെറ്റില്‍ നദാലിനെ സമ്മര്‍ദത്തിലാക്കിയായിരുന്നു സ്വരേവിന്റെ കളി. 6-2 എന്ന നിലയില്‍ നിന്നാണ് നദാല്‍ തിരിച്ചെത്തി സെറ്റ് സ്വന്തമാക്കിയത്. സച്ചിന് പുറമെ ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയും നദാലിന് കയ്യടിച്ച് എത്തി. ഇതുകൊണ്ടാണ് സ്‌പോര്‍ട്‌സിന് നിങ്ങളെ കരയിക്കാനാവുന്നത് എന്നാണ് രവി ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here