പക്ഷി നിരീക്ഷകനും ടൂറിസ്‌റ്റ്‌ ഗൈഡുമായിരുന്ന പുന്നേക്കാട്‌ കൗങ്ങുംപിള്ളില്‍ കെ.വി. എല്‍ദോസ്‌നെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

പക്ഷി നിരീക്ഷകനും ടൂറിസ്‌റ്റ്‌ ഗൈഡുമായിരുന്ന പുന്നേക്കാട്‌ കൗങ്ങുംപിള്ളില്‍ കെ.വി. എല്‍ദോസ്‌ (പക്ഷി എല്‍ദോസ്‌ -59) നെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ രാവിലെയാണ്‌ ഭൂതത്താന്‍ക്കെട്ട്‌ ചാട്ടക്കല്ല്‌ ഭാഗത്ത്‌ എല്‍ദോസിന്റെ മൃതദേഹം കണ്ടെത്തിയത്‌. ചൊവ്വാഴ്‌ച മുതല്‍ കാണാനില്ലെന്ന്‌ കാണിച്ച്‌ ബന്ധുക്കള്‍ കോതമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ എല്‍ദോസിന്റെ മൊബൈല്‍ സിഗ്നല്‍ ട്രാക്ക്‌ ചെയ്‌താണ്‌ പോലീസ്‌ മൃതദേഹം കണ്ടെത്തിയത്‌. കര്‍ഷകനായ എല്‍ദോസ്‌ പക്ഷി നിരീക്ഷകന്‍ എന്ന നിലയില്‍ പ്രശസ്‌തനായിരുന്നു. പാട്ടത്തിനെടുത്ത ഭൂമിയില്‍ റമ്പൂട്ടാന്‍ ഉള്‍പ്പെടെ കൃഷി ചെയ്‌തിരുന്നു.
എന്നാല്‍, കൃഷിയില്‍ ഉള്‍പ്പെടെ ഉണ്ടായ ഒരു കോടിയോളം വരുന്ന വന്‍ സാമ്പത്തിക ബാധ്യതയാണ്‌ എല്‍ദോസിനെ ആത്മഹത്യയിലെക്ക്‌ നയിച്ചതെന്ന്‌ കരുതുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇടയ്‌ക്ക്‌ ഹോം സ്‌റ്റേ ബിസിനസ്‌ നടത്തിയിരുന്നെങ്കിലും വിജയമായിരുന്നില്ല. സംസ്‌കാരം ഇന്ന്‌ 10 ന്‌ പുന്നേക്കാട്‌ സെന്റ്‌ ജോര്‍ജ്‌ ഗത്സിമോന്‍ യാക്കോബായ പള്ളിയില്‍.
ഭാര്യ: എമി, തൊടുപുഴ മുളപ്പുറം മാരങ്കണ്ടം കുടുംബാംഗം. മക്കള്‍: ആഷി, ഐവ. മരുമക്കള്‍: കീരംപാറ പുതുക്കുന്നത്ത്‌ ജിത്തു, പട്ടിമറ്റം കുമ്മനോട്‌ കുന്നത്തുകുടി അജോ.

LEAVE A REPLY

Please enter your comment!
Please enter your name here