ഇടുക്കിയില്‍ നാളെയും 16-നും ഹര്‍ത്താൽ

0

ഇടുക്കി: സംരക്ഷിത വനമേഖലയ്‌ക്ക്‌ ഒരു കി.മീ. ചുറ്റളവില്‍ പരിസ്‌ഥിതിലോല മേഖലയാക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഇടുക്കിയില്‍ എല്‍.ഡി.എഫ്‌. നാളെയും യു.ഡി.എഫ്‌. 16-നും ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു.
സുപ്രീം കോടതിയുടെ ഉത്തരവില്‍ പ്രതിഷേധിച്ചും ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുമാണ്‌ എല്‍.ഡി.എഫ്‌. ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയുള്ള ഹര്‍ത്താലില്‍നിന്നു പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഒഴിവാക്കി.
സുപ്രീംകോടതിയുടെ വിധി അസ്‌ഥിരപ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ നിസംഗത പുലര്‍ത്തുകയാണെന്നാരോപിച്ചും ഭൂമി പതിവ്‌ ചട്ടങ്ങള്‍ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുമാണ്‌ യു.ഡി.എഫ്‌. ഹര്‍ത്താല്‍ നടത്തുന്നത്‌. ഈ ഹര്‍ത്താലും രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here