മൂവാറ്റുപുഴയിൽ കെഎസ്ആർടിസി മിന്നൽ ബസ് വേഗത്തിൽ ഹമ്പ് ചാടിയതിനെ തുടർന്ന് സീറ്റിൽ നിന്ന് തെറിച്ച് ബസിന്റെ മുകളിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

0

മൂവാറ്റുപുഴ: കെഎസ്ആർടിസി മിന്നൽ ബസ് വേഗത്തിൽ ഹമ്പ് ചാടിയതിനെ തുടർന്ന് സീറ്റിൽ നിന്ന് തെറിച്ച് ബസിന്റെ മുകളിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. മൂവാറ്റുപ്പുഴ വാഴപ്പള്ളി വെളിയത്ത് വീട്ടിൽ സതീഷ് കുമാറിനാണ് പരിക്കേറ്റത്. യാത്രക്കാരന്റെ നട്ടെല്ലിനാണ് പരിക്കേറ്റത്.

കൊട്ടാരക്കരയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്നു സതീഷ്. പാലക്കാട് പോകുകയായിരുന്ന കെഎസ്ആർടിസിയുടെ മിന്നൽ ബസിലെ യാത്രക്കിടയിലാണ് അപകടം സംഭവിച്ചത്. ചങ്ങനാശ്ശേരിയിലെത്തിയപ്പോഴാണ് ബസ് ഹംപ് ചാടിയത്. വേഗത്തിലെത്തി ഹംപ് ചാടിയതോടെ ബസ് ഉയർന്നുപൊങ്ങുകയായിരുന്നു. ഈ സമയത്ത് ഉറക്കത്തിലായിരുന്ന സതീഷ് സീറ്റിൽ നിന്ന് ഉയർന്ന് പൊങ്ങി ബസിന്റെ മുകളിലിടിച്ചു താഴെ സീറ്റിന്റെ കൈവരിയിലേക്ക് വീഴുകയായിരുന്നു.

ഈ സമയം ഉറക്കത്തിലായിരുന്ന സതീഷ് സീറ്റിൽ നിന്ന് ഉയർന്ന് പൊങ്ങി ബസിന്റെ മുകളിലിടിച്ചു താഴെ സീറ്റിന്റെ കൈവരിയിലേക്ക് വീഴുകയായിരുന്നു. സതീഷ് വേദനയിൽ ബഹളം വെച്ചതോടെ യാത്രക്കാരുടെ സഹായത്തോടെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിച്ചു.

കെഎസ്ആർടിസി മിന്നൽ ബസ് വേഗത്തിൽ ഹംപ് ചാടിയതിനെ തുടർന്ന് സീറ്റിൽ നിന്ന് ഉയർന്നു പൊങ്ങി ബസിന്റെ മുകളിലിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. മൂവാറ്റുപ്പുഴ വാഴപ്പള്ളി വെളിയത്ത് വീട്ടിൽ സതീഷ് കുമാറിനാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്. നട്ടെല്ലിനാണ് പരിക്കേറ്റത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ് സതീഷ്. പ്രിന്റിങ് തൊഴിലാളിയാണ് സതീഷ്. നിർധന കുടുംബാംഗമായ സതീഷിന്റെ ചികിത്സയ്ക്ക് ഉൾപ്പെടെ കെഎസ്‌ആർടിസി പണം നൽകണമെന്നും നഷ്ടപരിഹാരം നൽകണമെന്നും കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here