തനിക്കെതിരായ സ്വപ്‌ന സുരേഷിന്റെ ബിനാമി ആരോപണം തള്ളി മുൻ മന്ത്രി കെ ടി ജലീൽ

0

കൊച്ചി: തനിക്കെതിരായ സ്വപ്‌ന സുരേഷിന്റെ ബിനാമി ആരോപണം തള്ളി മുൻ മന്ത്രി കെ ടി ജലീൽ. ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യർ കെ.ടി.ജലീലിന്റെ ബിനാമിയാണെന്ന് സ്വപ്ന സുരേഷ് നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞതായുള്ള വാർത്ത പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കെ.ടി. ജലീൽ എംഎൽഎ രംഗത്തെത്തുകയായിരുന്നു.

തിരുനാവായക്കാരൻ മാധവ വാര്യരായത് നന്നായിയെന്നും വല്ല കുഞ്ഞിപ്പോക്കറിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കിൽ കെണിഞ്ഞേനെയെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. കോൺസുൽ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി. ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് വഴി കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനിയുടെ ഉടമ മാധവ വാര്യർ കെ.ടി.ജലീലിന്റെ ബിനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്.

സംസ്ഥാനത്ത് 17 ടൺ ഈത്തപ്പഴം ഇറക്കുമതി ചെയ്തു. അത് എത്തിച്ച പെട്ടികളിൽ ചിലതിന് വലിയ ഭാരം ഉണ്ടായിരുന്നു. പല പെട്ടികളും അപ്രത്യക്ഷമായി. ഖുറാൻ ഇറക്കുമതി ചെയ്തു, ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് വഴി സംസ്ഥാനത്തിന് പുറത്തും ഇറക്കുമതി ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് സ്വപ്ന സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്. ഇതിനെയാണ് ജലീൽ പരിഹസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here