എഐഎഡിഎംകെ മുൻ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് എംഎല്‍എ. ശശികല

0

ചെന്നൈ: എഐഎഡിഎംകെ മുൻ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് എംഎല്‍എ. ശശികല എഐഎഡിഎംകെയിലേക്ക് മടങ്ങി വരാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കവേയാണ്, ബിജെപി എംഎല്‍എ നായ്‌നാര്‍ നാഗേന്ദ്രൻ ബിജെപിയിലേക്ക് ക്ഷണവുമായി എത്തിയത്.

ത​ന്‍റെ പാ​ര്‍​ട്ടി​യാ​യ ബി​ജെ​പി ശ​ശി​ക​ല​യെ എ​പ്പോ​ഴും സ്വാ​ഗ​തം ചെ​യ്യു​ന്നു. ശ​ശി​ക​ല​യെ എ​ഐ​എ​ഡി​എം​കെ പാ​ര്‍​ട്ടി​യി​ലെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ബി​ജെ​പി വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ അ​വ​രെ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് നാ​ഗേ​ന്ദ്ര​ൻ പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, ശ​ശി​ക​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ ഇ​തി​നോ​ട് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here