ഡൽഹിയിലെ ബാറിൽ സംഘർഷമുണ്ടാക്കിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി

0

ന്യൂഡൽഹി: ഡൽഹിയിലെ ബാറിൽ സംഘർഷമുണ്ടാക്കിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി. ദ്വാരക ഡിസിപി ശങ്കര്‍ ചൗധരിയെയാണ് സ്ഥലം മാറ്റാൻ ഡൽഹി പോലീസ് കമ്മീഷണർ ഉത്തരവിട്ടത്.

വെള്ളിയാഴ്ച രാത്രിയിലാണ് സ്വകാര്യ ക്ലബ്ബില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത്. ഇതിനിടെ ഗ്ലാസ് തകർന്ന് ഒരു സ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റു. ഇവരുടെ ഭര്‍ത്താവ് പോലിസിനെ വിളിക്കുകയും ഡിസിപിക്ക് പങ്കുണ്ടെന്ന് ആരോപിക്കുകയുമായിരുന്നു.

എന്നാല്‍, സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഇവർ ഇതിൽനിന്ന് മലക്കം മറിഞ്ഞു. തെറ്റായ ആശയവിനിമയം മൂലമാണ് ഉദ്യോഗസ്ഥന്‍റെ പേര് ഉയര്‍ന്നതെന്നാണ് യുവതി നൽകുന്ന വിശദീകരണം. വിഷയം വ്യക്തിപരമാണെന്നും പരിഹരിച്ചതായും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here