രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ വിമാനയാത്രക്കാർക്കു ഡിജിസിഎയുടെ പുതിയ മാർഗനിർദേശം

0

 
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ വിമാനയാത്രക്കാർക്കു ഡിജിസിഎയുടെ പുതിയ മാർഗനിർദേശം. മാസ്ക് ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും വിമാനത്താവളത്തിൽ പ്രവേശിക്കുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഡിജിസിഎ അറിയിച്ചു.

മാസ്ക് ധരിക്കാതെ വിമാനത്താവളത്തിൽ എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി കാണുകയും അവരെ വിമാനം പുറപ്പെടുന്നതിനു മുൻപ് പുറത്താക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി. യാത്രക്കാർ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കണമെന്ന് വിമാനത്താവള ജീവനക്കാർക്കു നിർദേശം നൽകി.

മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരിൽനിന്നു പിഴ ഈടാക്കാം. അല്ലെങ്കിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ഇവരെ കൈമാറാമെന്നും നിർദേശത്തിൽ പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത യാത്രക്കാർക്കതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെയാണ് ഡിജിസിഎ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here