രാഹുൽ ഗാന്ധി ഇന്ന് രാവിലെ 11ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകും

0

ന്യൂഡൽഹി∙ നാഷനൽ ഹെറൾഡ് പത്രവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാവിലെ 11ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ഹാജരാകും. കോൺഗ്രസ് ആസ്ഥാനത്തു നിന്ന് ഇഡി ഓഫിസിലേക്ക് രാഹുൽ നടന്നുപോകാനായിരുന്നു തീരുമാനം.

കോൺഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, പ്രവർത്തകസമിതിയംഗങ്ങൾ തുടങ്ങിയവർ അനുഗമിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, നടന്നു പോകുന്നതിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. സംസ്ഥാനങ്ങളിലെ ഇഡി ഓഫിസുകൾക്കു മുന്നിൽ രാവിലെ മുതൽ നേതാക്കളും പ്രവർത്തകരും സത്യഗ്രഹമിരിക്കും. എറണാകുളത്തും കോഴിക്കോടുമുള്ള ഇഡി ഓഫിസുകളിലേക്കായിരിക്കും മാർച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here