രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ സഹോദരൻ അഗ്രസെൻ ഗെഹ്ലോട്ടിന്റെ വീട്ടിൽ സിബിഐ റെയ്ഡ്

0

ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ സഹോദരൻ അഗ്രസെൻ ഗെഹ്ലോട്ടിന്റെ വീട്ടിൽ സിബിഐ റെയ്ഡ്. അഴിമതി ആരോപണം ഉന്നയിച്ചാണ് റെയ്ഡ് നടത്തുന്നത്. രാസവള വ്യാപാരി കൂടിയായ ആഗ്രാസെന്നിനെ അഴിമതി കേസിൽ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഗെഹ്ലോട്ടിന്റെ ബിസിനസ് ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.

ഇത് രാഷ്ട്രീയ വേട്ടയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുടെ മുൻ നിരയിൽ അശോക് ഗെഹ്ലോട്ട് ഉണ്ടായിരുന്നു. അതിന്റെ പ്രതികാരമായാണ് ഈ റെയ്‌ഡെന്നും ജയറാം രമേശ് ആരോപിച്ചു.

20072009 കാലയളവിൽ യുപിഎ സർക്കാർ അധികാരത്തിലിരിക്കെ വളം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ആഗ്രസെന്നിന് നേരെയുള്ള ആരോപണം. ഇന്ത്യൻ കർഷകർക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യേണ്ട പൊട്ടാസ്യം ക്ലോറൈഡ് വളം വിദേശത്തേക്ക് കയറ്റുമതി ചെയ്തുവെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സറഫ് ഇംപെക്‌സ് ഉൾപ്പെടെയുള്ളവർക്കെതിരെ ഇ.ഡി അന്വേഷണം നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here