ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

0

കൊച്ചി: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് ജാമ്യഹർജി നൽകിയത്.

ത​ങ്ങ​ൾ​ക്കെ​തി​രെ പോ​ലീ​സ് വ​ധ​ശ്ര​മ​ക്കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ഇ​വ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്ടി​ലെ വി​വി​ധ വ​കു​പ്പു​ക​ളും ചേ​ർ​ത്തു. സാ​ധാ​ര​ണ യാ​ത്ര​ക്കാ​രാ​യാ​ണ് ത​ങ്ങ​ൾ യാ​ത്ര തി​രി​ച്ച​ത്. വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്ന​ശേ​ഷം ര​ണ്ട് ത​വ​ണ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ത​ങ്ങ​ൾ വി​മാ​ന​ത്തി​ന്‍റെ മു​ന്നി​ലാ​ണ് ഇ​രു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ന്നി​ലും. ത​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ഇ.​പി. ജ​യ​രാ​ജ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​നു​മാ​ണ് ത​ങ്ങ​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​ത്. ജ​യ​രാ​ജ​ൻ ത​ങ്ങ​ളെ ത​ള്ളി​യി​ടു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ത​ങ്ങ​ളെ ആ​ക്ര​മി​ച്ചി​ട്ടും ജ​യ​രാ​ജ​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഇ​വ​ർ ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഹ​ർ​ജി ഇ​ന്ന്ത​ന്നെ പ​രി​ഗ​ണ​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​ഭാ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here